---
title: "മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ പിടിയില്‍ "
english_title: "Two expatriates arrested for possession of drugs"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8608/two-expatriates-arrested-for-possession-of-drugs"
published_at: "2021-11-02T21:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6181664846dec_arrest.jpg"
keywords: []
---

# മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ പിടിയില്‍ 

> **Lead Summary:** **കുവൈത്ത് : **മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍. നിരോധിത മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി.

## Article Content

**കുവൈത്ത് : **മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസികള്‍ വിമാനത്താവളത്തില്‍ പിടിയില്‍. നിരോധിത മയക്കുമരുന്ന് ഗുളികകളുമായെത്തിയ രണ്ട് പ്രവാസി ഇന്ത്യക്കാര്‍ കുവൈത്ത് അന്താരാഷ്‍ട്ര വിമാനത്താവളത്തില്‍ പിടിയിലായി.

450 ട്രമഡോള്‍ ഗുളികകളാണ് ഇവരുടെ കൈവശമുണ്ടായിരുന്നതെന്ന് പ്രാദേശിക മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. വിമാനത്താവളത്തില്‍ വെച്ച് നടത്തിയ ലഗേജ് പരിശോധനയില്‍ ഒരാളുടെ പക്കല്‍ നിന്ന് 100 ഗുളികകളും മറ്റൊരാളുടെ പക്കല്‍ നിന്ന് 350 ഗുളികകളുമാണ് അധികൃതര്‍ കണ്ടെടുത്തത്.

തുടര്‍ന്ന് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി. പിടിച്ചെടുത്ത സാധനങ്ങള്‍ക്കൊപ്പം ഇരുവരെയും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8608/two-expatriates-arrested-for-possession-of-drugs)