---
title: "അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു"
english_title: "The unconscious Malayali expatriate was brought home"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86172/the-unconscious-malayali-expatriate-was-brought-home"
published_at: "2022-12-19T22:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a093642b84f_riyadh.jpg"
keywords: []
---

# അബോധാവസ്ഥയിലായിരുന്ന പ്രവാസി മലയാളിയെ നാട്ടിലെത്തിച്ചു

> **Lead Summary:** **റിയാദ്**: നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെയാണ് സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന സുദേവ് നജറാനിൽ 13 വർഷമായി കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് സാബു ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നത്.

## Article Content

**റിയാദ്**: നീന്തുന്നതിനിടയിൽ അബോധാവസ്ഥയിലായി മൂന്നര മാസം സൗദിയിലെ ആശുപത്രിയിലായിരുന്ന മലയാളിയെ നാട്ടിലേക്ക് കൊണ്ടുപോയി. തിരുവനന്തപുരം ആറ്റിങ്ങൽ പെരുങ്കുളം സ്വദേശി സാബു സുദേവനെയാണ് സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായി നാട്ടിലെത്തിച്ചത്. നജ്റാനിലെ കിങ് ഖാലിദ് ആശുപത്രിയിലായിരുന്ന സുദേവ് നജറാനിൽ 13 വർഷമായി കെട്ടിടനിർമാണ മേഖലയിൽ ജോലി ചെയ്യുന്നയാളാണ് സാബു ഒരു വർഷം മുമ്പാണ് നാട്ടിൽ അവധിക്ക് പോയി തിരിച്ചുവന്നത്.

നജ്റാനിലെ ഒരു നീന്തൽകുളത്തിൽ നീന്തുന്നതിനിടയിൽ ബോധം നഷ്ടപ്പെടുകയായിരുന്ന സുദേവിനെ . സുഹൃത്തുക്കൾ കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. മൂന്നരമാസം അവിടെ ചികിൽസിച്ചെങ്കിലും ബോധം തിരിച്ചുകിട്ടിയില്ല. അതോടെ നാട്ടിലെ ബന്ധുക്കളുടെ അഭ്യർഥനയെ തുടർന്ന് നജ്റാനിലെ, ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വളന്റിയറും നജ്റാൻ പ്രതിഭ കലാസാംസ്കാരിക വേദി സേവന വിഭാഗം കാൺവീനറുമായ അനിൽ രാമചന്ദ്രൻ മുന്നിട്ടിറങ്ങി നാട്ടിൽ അയക്കാനുള്ള ശ്രമങ്ങൾ തുടങ്ങുകയായിരുന്നു എന്നാൽ അബോധാവസ്ഥയിലുള്ള രോഗിയെ നാട്ടിൽ എത്തിക്കുന്നതിന് വരുന്ന ഭീമമായ ചെലവും ആശുപത്രി ബില്ലായ മുന്നര ലക്ഷം റിയാലും ഒരു പ്രതിസന്ധിയായി.

തുടർന്ന് അദ്ദേഹം ഇന്ത്യൻ കോൺസുലേറ്റിന്റെയും പ്രവാസി സമൂഹത്തിന്റെയും സഹായം തേടി. മൂന്നരലക്ഷം റിയാലിന്റെ ബില്ല് ഇൻഷുറൻസ് കമ്പനി നിരസിച്ചതിനെ തുടർന്ന് കോൺസുലേറ്റ് അധികൃതർ ആശുപത്രി മേധാവിക്കും നജ്റാൻ ആരോഗ്യവകുപ്പ് മേധാവിക്കും കത്ത് നൽകി. തുടർന്ന് ബിൽ തുക രണ്ട് ലക്ഷത്തി മുപ്പതിനായിരം റിയാലാക്കി കുറച്ചു. തുടർന്ന് ഇൻഷുറൻസ് കമ്പനി അത് വഹിക്കാൻ തയാറായി.

ഇതോടെ ഇദ്ദേഹത്തെ നാട്ടിൽ എത്തിക്കാൻ ചെലവ് വരുന്ന 41,000 റിയാൽ കണ്ടെത്താൻ ശ്രമം ആരംഭിച്ചു. കുറച്ച് തുക ജിദ്ദ കോൺസുലേറ്റ് സഹായിക്കാം എന്ന് അറിയിക്കുകയും ആ തുക വായ്‍പയായി കണ്ടെത്തുകയും ബാക്കി നജ്റാനിലെ പ്രവാസി സമൂഹം നൽകുകയും ചെയ്തു. അതിന് ശേഷം ഇദ്ദേഹത്തെ പരിചരിച്ച് കൂടെപോകാൻ ഖമീസ് മുശൈത്തിലെ സൗദി ജർമൻ ആശുപത്രിയിലെ പുരുഷ നഴ്‌സായ വർഗീസും സഹായിയായി അബഹയിലെ ആദർശും മുന്നോട്ട് വന്നു.

തുടർന്ന് കഴിഞ്ഞ ദിവസം നജ്റാനിൽനിന്ന് സൗദി അറേബ്യൻ വിമാനത്തിൽ റിയാദിലും അവിടെ നിന്നും കൊച്ചിയിലേക്കും കൊണ്ടുപോവുകയും അവിടെനിന്നും നോർക്കയുടെ ആംബുലൻസിൽ തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുകയും ചെയ്തു . ഇന്ദു ആണ് ഭാര്യ. വൈഗ, വൈരുദ്ധ് എന്നിവർ മക്കളാണ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86172/the-unconscious-malayali-expatriate-was-brought-home)