---
title: "നിര്‍ത്തിയിട്ട വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം ; പ്രവാസി മലയാളി മരിച്ചു "
english_title: "Accident while reversing the stopped vehicle; Expatriate Malayali died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86340/accident-while-reversing-the-stopped-vehicle-expatriate-malayali-died"
published_at: "2022-12-20T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1cb6a4c6ef_DEATH_SOUDI.jpg"
keywords: []
---

# നിര്‍ത്തിയിട്ട വാഹനം പുറകോട്ടെടുക്കുന്നതിനിടെ അപകടം ; പ്രവാസി മലയാളി മരിച്ചു 

> **Lead Summary:** **സൗദി :** ജിദ്ദയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തില്‍ അബൂബക്കര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയായിരുന്നു അപകടം.

## Article Content

**സൗദി :** ജിദ്ദയില്‍ വാഹനാപകടത്തില്‍ പ്രവാസി മലയാളി മരിച്ചു. മലപ്പുറം പൂക്കോട്ടൂര്‍ താഴെമുക്ക് സ്വദേശി നെച്ചിത്തടത്തില്‍ അബൂബക്കര്‍ ആണ് മരിച്ചത്. 53 വയസായിരുന്നു. നിര്‍ത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെയായിരുന്നു അപകടം.

ജിദ്ദയിലെ നയീം ജില്ലയിലെ ഫ്‌ളോര്‍മില്ലില്‍ ജോലി ചെയ്തുവരികയായിരുന്നു അബൂബക്കര്‍. മില്ലിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന വാഹനം പിന്നിലേക്ക് എടുക്കുന്നതിനിടെ അബൂബക്കറിനെ ഇടിക്കുകയായിരുന്നു.

ഭാര്യ: മൈമൂന, മക്കള്‍: സല്‍മാന്‍ ഫാരീസ്, ഷംനാദ്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86340/accident-while-reversing-the-stopped-vehicle-expatriate-malayali-died)