---
title: "റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ;പ്രവാസി മലയാളി യുവാവ് മരിച്ചു "
english_title: "Accident while crossing the road; Expatriate Malayali youth died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86344/expatriate-malayali-youth-died-while-crossing-the-road"
published_at: "2022-12-20T20:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1cfa104981_DEATH_MUSKAT.jpg"
keywords: []
---

# റോഡ് മുറിച്ച് കടക്കുന്നതിനിടെ അപകടം ;പ്രവാസി മലയാളി യുവാവ് മരിച്ചു 

> **Lead Summary:** **മസ്‍കത്ത്:** മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് ആണ് മരിച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു.

## Article Content

**മസ്‍കത്ത്:** മലയാളി യുവാവ് ഒമാനില്‍ വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് ഉള്ള്യേരി ഒരവിലിലെ പറക്കാപറമ്പത്ത് ജിജിത്ത് ആണ് മരിച്ചത്. ലുലു ഹൈപ്പര്‍ മാര്‍ക്കറ്റിലെ ജീവനക്കാരനായിരിരുന്നു.

തിങ്കളാഴ്ച രാത്രി 10.45ഓടെ മബേലയിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കുന്നതിനിടെ വാഹനമിടിക്കുകയായിരുന്നു. അവിവാഹിതനാണ്.

പിതാവ് - മുത്തു. മാതാവ് - ദേവി. സഹോദരി - ജിജിഷ. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86344/expatriate-malayali-youth-died-while-crossing-the-road)