---
title: "പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു"
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86370/expatriate-malayali-died-due-to-heart-attack"
published_at: "2022-12-20T23:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a1fa162b59f_death_atholi.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

> **Lead Summary:** **സലാല : **ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി ആണ് സലാലയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

## Article Content

**സലാല : **ഒമാനില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മലയാളി മരിച്ചു. കോഴിക്കോട് അത്തോളി സ്വദേശി കമ്മോട്ടില്‍ മുഹമ്മദലി ആണ് സലാലയില്‍ മരിച്ചത്. ചൊവ്വാഴ്ച രാവിലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ദീര്‍ഘകാലമായി പ്രവാസിയായിരുന്നു. അല്‍ സഫ ഫാമില്‍ ജോലി ചെയ്ത് വരികയായിരുന്നു. മുന്‍ മുഖ്യമന്ത്രി സി എച്ച് മുഹമ്മദ് കോയയുടെ ഭാര്യാ സഹോദരനാണ്. ഇദ്ദേഹത്തിന്റെ ഭാര്യ ആയിശ ബഹ്‌റൈനിലാണ്. മകള്‍: ആമിനത്തുല്‍ ലുബൈബ.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86370/expatriate-malayali-died-due-to-heart-attack)