---
title: "യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക്; വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി "
english_title: "UAE Golden Visa for more names; Four new categories have been included in the visa scheme"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86464/uae-golden-visa-for-more-names-four-new-categories-have-been-included-in-the-visa-scheme"
published_at: "2022-12-21T14:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2c579d4d05_GOLDEN_VISA.jpg"
keywords: []
---

# യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക്; വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തി 

> **Lead Summary:** **യുഎഇ:** യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക് വിപുലീകരിക്കുന്നു. ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്.

## Article Content

**യുഎഇ:** യുഎഇ ഗോള്‍ഡന്‍ വിസ കൂടുതല്‍ പേരിലേക്ക് വിപുലീകരിക്കുന്നു. ഗോള്‍ഡന്‍ വിസ പദ്ധതിയില്‍ നാല് പുതിയ വിഭാഗങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് പട്ടിക വിപുലീകരിച്ചിരിക്കുന്നത്.

വ്യവസായ, വിദ്യാഭ്യാസ മേഖലയിലെ വിദഗ്ധര്‍, മതപണ്ഡിതര്‍, ഗവേഷകര്‍, മുതിര്‍ന്ന പണ്ഡിതര്‍, ശാസ്ത്രജ്ഞര്‍, ആരോഗ്യ മേഖലയിലെ വിദഗ്ധര്‍ എന്നിവര്‍ക്കാണ് 10 വര്‍ഷത്തെ ദീര്‍ഘകാല വിസ വാഗ്ദാനം ചെയ്തിരിക്കുന്നത്. ഇതിനായുള്ള നടപടിക്രമങ്ങള്‍ ഉടന്‍ ആരംഭിക്കും.

അബുദബി റസിഡെന്‍സ് ഓഫീസ് മുഖേനയോ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്, കസ്റ്റംസ്, പോര്‍ട്ട് സെക്യൂരിറ്റി വെബ്‌സൈറ്റ് എന്നിവ മുഖേനയോ അപേക്ഷകള്‍ സമര്‍പ്പിക്കാം.നേരത്തെ പഠനത്തില്‍ മികവ് തെളിയിച്ച സ്‌കൂള്‍, കോളജ് വിദ്യാര്‍ത്ഥികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഗോള്‍ഡന്‍ വിസ അനുവദിക്കാന്‍ യുഎഇ തീരുമാനിച്ചിരുന്നു.

മിടുക്കരായ വിദ്യാര്‍ത്ഥികളുടെ നേട്ടങ്ങള്‍ അംഗീകരിക്കുന്നതിനൊപ്പം അവര്‍ക്ക് മികച്ച അന്തരീക്ഷമൊരുക്കാനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി. 10 വര്‍ഷത്തേക്കുള്ള ഗോള്‍ഡന്‍ വിസക്കായി എമിറേറ്റ്‌സ് സ്‌കൂള്‍സ് എസ്റ്റാബ്ലിഷ്‌മെന്റ് വഴിയാണ് അപേക്ഷ നല്‍കേണ്ടത്. ഹൈ സ്‌കൂള്‍ പരീക്ഷയില്‍ 95 ശതമാനത്തിന് മുകളില്‍ മാര്‍ക്ക് നേടിയ പബ്ലിക്, പ്രൈവറ്റ് സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86464/uae-golden-visa-for-more-names-four-new-categories-have-been-included-in-the-visa-scheme)