---
title: "സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു"
english_title: "Car accident in Saudi Arabia; Three people died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86489/car-accident-in-saudi-arabia-three-people-died"
published_at: "2022-12-21T15:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a2de097389f_accident.jpg"
keywords: []
---

# സൗദി അറേബ്യയിൽ വാഹനാപകടം; മൂന്ന് പേര്‍ മരിച്ചു

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

## Article Content

**റിയാദ്: **സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ അല്‍സറാറിലുണ്ടായ വാഹനാപകടത്തില്‍ മൂന്നു പേര്‍ മരിച്ചു. 13 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

കഴിഞ്ഞ ദിവസമാണ് അപകടം നടന്നത്. പരിക്കേറ്റവരെ മലീജ പ്രിന്‍സ് സുല്‍ത്താന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ടുപേരെ ദമാം മെഡിക്കല്‍ കോംപ്ലക്‌സിലേക്കും ഒരാളെ ജുബൈല്‍ ജനറല്‍ ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സക്കായി മാറ്റി. മരിച്ചവരും പരിക്കേറ്റവരും ഏത് നാട്ടുകാരാണെന്ന് അറിവായിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86489/car-accident-in-saudi-arabia-three-people-died)