---
title: "ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്"
english_title: "UAE Central Bank predicts good growth in UAE this financial year"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86574/uae-central-bank-predicts-good-growth-in-uae-this-financial-year"
published_at: "2022-12-22T07:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a3c0e90fcb2_uae.jpg"
keywords: []
---

# ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്

> **Lead Summary:** **അബുദാബി : **ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.

## Article Content

**അബുദാബി : **ഈ സാമ്പത്തിക വര്‍ഷം യുഎഇ മികച്ച വളര്‍ച്ച കൈവരിക്കുമെന്ന് യുഎഇ സെന്‍ട്രല്‍ ബാങ്ക്. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 7.6 ശതമാനമായിരിക്കും യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.

കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. നേരത്തെ ഈ വര്‍ഷം ജൂലൈയിലെ വിലയിരുത്തലനുസരിച്ച് 5.4ശതമാനമായിരുന്നു പ്രതീക്ഷിച്ചിരുന്ന വളര്‍ച്ചാനിരക്ക്.

എന്നാല്‍ എണ്ണ ഉല്‍പാദനത്തിലെ വര്‍ധനവും, എണ്ണയിതര മേഖലകളിലെ മികച്ച പ്രകടനവുമാണ് വളര്‍ച്ചാ നിരക്ക് വര്‍ധിക്കാന്‍ കാരണമായത്.

റിയല്‍ എസ്റ്റേറ്റ് മേഖലയിലുണ്ടായ വന്‍ കുതിച്ച് ചാട്ടമാണ് എണ്ണയിതര വരുമാനത്തില്‍ യുഎഇയ്ക്ക് ഗുണകരമായത്. 3.8 ശതമാനമായിരുന്നു കഴിഞ്ഞ വര്‍ഷം യുഎഇയുടെ സാമ്പത്തിക വളര്‍ച്ച.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86574/uae-central-bank-predicts-good-growth-in-uae-this-financial-year)