---
title: "ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി "
english_title: "The expatriate youth, who had gone to the country for treatment, passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/86687/the-expatriate-youth-who-had-gone-to-the-country-for-treatment-passed-away"
published_at: "2022-12-22T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a434f8711c1_death_gcc.jpg"
keywords: []
---

# ചികിത്സക്കായി നാട്ടില്‍ പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി 

> **Lead Summary:** **മസ്‍കത്ത്:** ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ ആണ് നാട്ടില്‍ മരിച്ചത്.

## Article Content

**മസ്‍കത്ത്:** ഒമാനില്‍ നിന്ന് ചികിത്സക്കായി നാട്ടിലേക്ക് പോയിരുന്ന പ്രവാസി യുവാവ് നിര്യാതനായി. പാലക്കാട് ജില്ലയിലെ വല്ലപ്പുഴ സ്വദേശി കണ്ണംകുര്‍ശി മുഹമ്മദ് മുസ്‍തഫ ആണ് നാട്ടില്‍ മരിച്ചത്.

അസുഖ ബാധിതനായി സലാലയിലെ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അദ്ദേഹം നാല് മാസം മുമ്പാണ് തുടര്‍ ചികിത്സക്കായി നാട്ടിലേക്ക് പോയത്.

കഴിഞ്ഞ പത്ത് വര്‍ഷമായി ഒമാനിലെ സലാലയില്‍ ജോലി ചെയ്‍തിരുന്ന മുഹമ്മദ് മുസ്‍തഫ ഗര്‍ബിയയിലെ അല്‍ ഹംദി ബേക്കറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ - ഷഫ്‍ന. മക്കള്‍ - മുഫീദ്, മുനീഫ്. മൃതദേഹം വല്ലപ്പുഴ ജാറം ഖബര്‍സ്ഥാനില്‍ ഖബറടക്കി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/86687/the-expatriate-youth-who-had-gone-to-the-country-for-treatment-passed-away)