കാണികൾക്ക് വിസ്മയം ഒരുക്കി ആദ്യ പറക്കും മ്യൂസിയം

കാണികൾക്ക് വിസ്മയം ഒരുക്കി ആദ്യ പറക്കും മ്യൂസിയം
Nov 3, 2021 12:17 PM | By Shalu Priya

റിയാദ് : ലോകത്തിലെ ആദ്യത്തെ പറക്കും മ്യൂസിയം സൗദി അറേബ്യയിൽ നാളെ തുടങ്ങും. റിയാദിനും പുരാതന നഗരമായ അൽഉലയ്ക്കും ഇടയിലെ പൈതൃക കേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണ് ഫ്ലൈയിങ് മ്യൂസിയം ഒരുക്കിയത്. വൈകാതെ സൗദിയിലെ 10,000 സാംസ്കാരിക പൈതൃക കേന്ദ്രങ്ങളെയും പറക്കും മ്യൂസിയത്തിൽ ഉൾപ്പെടുത്താനും പദ്ധതിയുണ്ട്.

യുനെസ്കോയുടെ ലോക പൈതൃക പട്ടികയിലുള്ള ആറു കേന്ദ്രങ്ങളും ഇതിൽ ഉൾപ്പെടും. റോയൽ കമ്മീഷൻ ഫോർ അൽഉലയുടെയും സൗദി അറേബ്യൻ എയർലൈൻസിന്റെയും (സൗദിയ) സഹകരണത്തോടെ ആവിഷ്കരിച്ച പദ്ധതിയിൽ ചെറുവിമാനങ്ങളിൽ യാത്രക്കാരെ കൊണ്ടുപോയി പുരാവസ്തുഗവേഷണ കണ്ടെത്തലുകൾ കാണിക്കും.

കാലഭേദമേന്യെ വർഷം മുഴുവനും പ്രാദേശിക, രാജ്യാന്തര സന്ദർശകരെ ആകർഷിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സൗദിയിലെ പുരാവസ്തുക്കളെ ബന്ധിപ്പിച്ച് ഡിസ്‌കവറി ചാനൽ ഈയ്യിടെ പുറത്തിറങ്ങിയ “ആർക്കിടെക്‌സ് ഓഫ് ഏൻഷ്യന്റ് അറേബ്യ” എന്ന ഡോക്യുമെന്ററി വിമാനത്തിൽ കാണിച്ചശേഷമാകും അതാതു പ്രദേശത്തെത്തി പുരാവസ്തുക്കളെ പരിചയപ്പെടുത്തുകയെന്ന് കമ്മീഷനിലെ ആർക്കിയോളജി ആൻഡ് കൾച്ചറൽ ഹെറിറ്റേജ് റിസർച്ച് ഡയറക്ടർ റെബേക്ക ഫൂട്ട് പറഞ്ഞു.

അറേബ്യൻ ഉപഭൂഖണ്ഡത്തിലെ മറഞ്ഞിരിക്കുന്ന രത്നമായ അൽഉലയുടെയും ഇതര പൈതൃക കേന്ദ്രങ്ങളുടെയും സമ്പന്നമായ പൈതൃകം അടുത്തറിയാനുള്ള അവസരമാണിതെന്ന് സൗദിയ കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡന്റ് ഖാലിദ് താഷ് പറഞ്ഞു.

The first flying museum prepared to amaze the spectators

Next TV

Related Stories
ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

Aug 18, 2022 08:57 AM

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍ കുറ്റക്കാര്‍

ദുബൈ ജബല്‍ അലി തുറമുഖത്തെ തീപിടുത്തം അശ്രദ്ധ കാരണം; ഇന്ത്യക്കാരനുള്‍പ്പെടെ അഞ്ച് പേര്‍...

Read More >>
കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

Aug 18, 2022 07:56 AM

കാമുകിയുടെ അശ്ലീല ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്‍ത പ്രവാസി യുവാവ് അറസ്റ്റില്‍

താനുമായുള്ള ബന്ധം തുടര്‍ന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ പോസ്റ്റ് ചെയ്‍ത്...

Read More >>
ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Aug 17, 2022 09:29 PM

ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍ മരിച്ചു

ജോലിക്ക് പോകാൻ വാഹനം സ്റ്റാർട്ട് ചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് മലയാളി സൗദി അറേബ്യയില്‍...

Read More >>
കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

Aug 17, 2022 07:55 AM

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍ അറസ്റ്റില്‍

കുവൈത്തില്‍ പെണ്‍വാണിഭ കേന്ദ്രത്തില്‍ റെയ്ഡ്; 19 പ്രവാസികള്‍...

Read More >>
യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

Aug 16, 2022 09:12 PM

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക് പരിക്ക്

യുഎഇയില്‍ വാഹനാപകടങ്ങളില്‍ രണ്ട് മരണം; 11 പേര്‍ക്ക്...

Read More >>
മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

Aug 16, 2022 07:21 AM

മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ പ്രവാസി മലയാളി നിര്യാതനായി

ഒമാനില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് അവധിക്ക് നാട്ടിലെത്തിയ പ്രവാസി നിര്യാതനായി....

Read More >>
Top Stories