ദമ്പതികൾക്കിടയിൽ വില്ലനായി ട്രാഫിക് പിഴ

ദമ്പതികൾക്കിടയിൽ വില്ലനായി ട്രാഫിക് പിഴ
Nov 3, 2021 12:37 PM | By Shalu Priya

ദുബായ്  :  വിവാഹവും ഗതാഗതവും തമ്മിൽ ബന്ധമില്ലെങ്കിലും വിവാഹമോചന കേസും ട്രാഫിക് പിഴയും തമ്മിലുള്ള 'പൊരുത്തം' കൂടിവരുന്നു. ട്രാഫിക് പിഴയെ ചൊല്ലിയുള്ള തർക്കം പോലും വിവാഹമോചന കേസുകളിലേക്കു നയിക്കുന്നു.

ദാമ്പത്യത്തിലെ പൊരുത്തക്കേടുകൾ സങ്കീർണമാകാൻ ഇത്തരം തർക്കങ്ങൾ കാരണമാകുന്നതായി നിയമവിദഗ്ധർ ചൂണ്ടിക്കാട്ടി. ജോലിയോ വരുമാനമോ ഇല്ലാത്ത ഭാര്യമാർക്കു കിട്ടുന്ന പിഴ ഭർത്താവ് അടയ്ക്കണമെന്നാവശ്യപ്പെടുന്ന കേസുകളും കുറവല്ല. വിവാഹമോചിതർ ജീവനാംശമടക്കമുള്ള അവകാശങ്ങൾക്കു നൽകിയ പരാതികളിൽ, ട്രാഫിക് പിഴ അടയ്ക്കണമെന്ന ആവശ്യവും ഉള്ളതായി നിയമ വിദഗ്ധൻ ഡോ. യൂസുഫ് അശ്ശരീഫ് പറഞ്ഞു.

ഭാര്യയുടെ ട്രാഫിക് പിഴയടയ്ക്കാൻ ഭർത്താവിന് വ്യക്തിപരമായി നിയമബാധ്യതയില്ലെങ്കിലും തർക്കങ്ങളിൽ ഇതും വിഷയമാകുന്നു. വിവാഹ മോചിതരാകുന്നതോടെ കേസുകൾ മറ്റൊരു വിധത്തിൽ കോടതിയിലെത്തുന്നു. വിവാഹമോചിതരായ ശേഷം ഭാര്യയ്ക്കു നൽകേണ്ട ജീവിതച്ചെലവിന്റെ പരിധിയിൽ ട്രാഫിക് പിഴ ഉൾപ്പെടുന്നില്ല.

അതത് വ്യക്തികൾക്കാണ് ട്രാഫിക് പിഴയുടെ ഉത്തരവാദിത്തം. വാഹനയുടമയ്ക്ക് ഇക്കാര്യം ഗതാഗതവകുപ്പിൽ ബോധിപ്പിക്കാം. വേർപിരിയും മുൻപുള്ള തന്റെ ട്രാഫിക് പിഴയുടെ ബാധ്യത ഭർത്താവിനാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ കേസിൽ കോടതിവിധി പരാതിക്കാരിക്കെതിരാണെന്നും ഡോ. യൂസുഫ് വ്യക്തമാക്കി.

Traffic fine for villain between couples

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories