പുതുവത്സരം ഗംഭീരമാക്കാനൊരുങ്ങി ബഹ്‌റൈന്‍;നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നു പ്രകടനം

പുതുവത്സരം ഗംഭീരമാക്കാനൊരുങ്ങി ബഹ്‌റൈന്‍;നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നു പ്രകടനം
Dec 24, 2022 07:27 AM | By Nourin Minara KM

ബഹ്‌റൈൻ : പുതുവത്സരം ഗംഭീരമാക്കാന്‍ ഒരുങ്ങി ബഹ്‌റൈന്‍. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത കരിമരുന്നുപ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള ആഘോഷ പരിപാടികളാണ് ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി ഒരുക്കുന്നത്. ആദ്യമായി നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നതും ബഹ്‌റൈനില്‍ ആദ്യമായായിരിക്കുംപുതുവത്സരത്തെ വരവേല്‍ക്കാന്‍ വിപുലമായ ആഘോഷ പരിപാടികളാണ് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി ഇത്തവണ ഒരുക്കുന്നത്.

ഡിസംബര്‍ 31ന് നടത്തുന്ന കരിമരുന്നുപ്രകടനവും വിനോദപരിപാടികളും ബഹ്‌റൈന്‍ ചരിത്രത്തിലെ ഏറ്റവും വലിയ ആഘോഷമാക്കി മാറ്റാനുള്ള തയാറെടുപ്പിലാണ് അതോറിറ്റി. അവന്യൂസ് പാര്‍ക്ക്, മറാസി ബീച്ച്, വാട്ടര്‍ ഗാര്‍ഡന്‍ സിറ്റി, ഹാര്‍ബര്‍ റോ എന്നിവിടങ്ങളില്‍ പുതുവത്സരത്തലേന്ന് കരിമരുന്നുപ്രകടനം നടക്കും. ഇതാദ്യമായാണ് നാലിടങ്ങളില്‍ ഒരേ ദിവസം കരിമരുന്നുപ്രകടനം അരങ്ങേറുന്നത്.

ഇതിനു പുറമേ, മറ്റു നിരവധി വിനോദപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. ഡ്രോണ്‍ ഷോ, ലൈവ് സംഗീത പരിപാടി, ഭക്ഷണ സ്റ്റാളുകള്‍ തുടങ്ങിയവയും പുതുവത്സര ദിനങ്ങളെ ആഘോഷഭരിതമാക്കും. മാര്‍ട്ടിന്‍ ഗാരിക്‌സ് നയിക്കുന്ന സംഗീതപരിപാടി അല്‍ദാന ആംഫി തിയറ്ററില്‍ ഡിസംബര്‍ 31ന് നടക്കും.ബഹ്‌റൈനിലെ ഏറ്റവും വലിയ പുതുവത്സരാഘോഷം പ്രഖ്യാപിക്കുന്നതില്‍ അങ്ങേയറ്റം സന്തോഷമുണ്ടെന്ന് ബഹ്‌റൈന്‍ ടൂറിസം ആന്‍ഡ് എക്‌സിബിഷന്‍സ് അതോറിറ്റി സി.ഇ.ഒ ഡോ. നാസര്‍ ഖാഅദി പറഞ്ഞു.

Bahrain is about to make the New Year grand; fireworks display in four places on the same day

Next TV

Related Stories
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
Top Stories










News Roundup