---
title: "സൗദിയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു"
english_title: "An out-of-control car rammed into a business in Saudi Arabia and caught fire"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87048/an-out-of-control-car-rammed-into-a-business-in-saudi-arabia-and-caught-fire"
published_at: "2022-12-24T20:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a717aabd452_accident.jpg"
keywords: []
---

# സൗദിയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു

> **Lead Summary:** **റിയാദ് : **സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു. വ്യാഴാഴ്ച രാത്രി ജിസാനിലായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

## Article Content

**റിയാദ് : **സൗദി അറേബ്യയില്‍ നിയന്ത്രണംവിട്ട കാര്‍ വ്യാപാര സ്ഥാപനത്തിലേക്ക് പാഞ്ഞുകയറി തീപിടിച്ചു. വ്യാഴാഴ്ച രാത്രി ജിസാനിലായിരുന്നു അപകടം. വാഹനത്തിന്റെ അമിത വേഗതയാണ് അപകടത്തില്‍ കലാശിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അല്‍ ദഗാരീര്‍ പെട്രോള്‍ പമ്പിന് മുന്നില്‍ പ്രധാന റോഡിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനത്തിലേക്കാണ് കാര്‍ ഇടിച്ചുകയറിയത്. നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്ഥാപനത്തില്‍ തീ പടര്‍ന്നുപിടിച്ചു.

അപകടത്തിന്റെ ദൃശ്യങ്ങള്‍ തൊട്ടടുത്ത കെട്ടിടത്തില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അപകടത്തിന്റെ വിശദാംശങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87048/an-out-of-control-car-rammed-into-a-business-in-saudi-arabia-and-caught-fire)