ലോകകപ്പ് കഴിഞ്ഞു ; യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി ഖത്തർ

ലോകകപ്പ് കഴിഞ്ഞു ; യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി ഖത്തർ
Dec 25, 2022 08:45 AM | By Nourin Minara KM

റിയാദ്: ലോകകപ്പ് ഫുട്ബോൾ കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടി പഴയ രീതിയിലേക്ക് മാറ്റി. ലോകകപ്പിന് മുമ്പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളിലേക്ക് മാറ്റിയെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു.

പാസ്‌പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം. ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്പോർട്ടുകളിൽ മൂന്നു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം.

ഇവ പണയം വെക്കാനോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെക്കാനോ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു. ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ നേരത്തെ മുതൽ അനുമതിയുണ്ട്.

എന്നാൽ, ലോകകപ്പ് പ്രമാണിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് പൗരന്മാർ തിരിച്ചറിയൽ കാർഡിൽ ഖത്തറിൽ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കുകയായിരുന്നു. ഫുട്ബാൾ മത്സരത്തിെൻറ ടിക്കറ്റും ‘ഹയ്യാ’ കാർഡും നേടി പാസ്പോർട്ടുകൾ ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കണമെന്നായിരുന്നു വ്യവസ്ഥ.

ടിക്കറ്റില്ലാതെ ‘ഹയ്യാ’ പ്ലാറ്റ്ഫോമിൽ രജിസ്റ്റർ ചെയ്തു മാത്രം ഖത്തറിൽ പ്രവേശിക്കാനും പിന്നീട് അനുമതി നൽകിയിരുന്നു.അതേസമയം ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികള്‍ പുനഃസ്ഥാപിച്ചു.

ഓണ്‍ അറൈവല്‍ സംവിധാനം വഴി വിദേശികള്‍ക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാകിസ്ഥാന്‍, തായ്‌ലാന്‍ഡ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് ഓണ്‍ അറൈവല്‍ കാലയളവിലേക്ക് ഡിസ്‌കവര്‍ ഖത്തര്‍ വഴി ഹോട്ടല്‍ ബുക്കിങും നിര്‍ബന്ധമാണ്.

The World Cup is over; Qatar changed the travel procedure to the old way

Next TV

Related Stories
#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

Apr 25, 2024 01:13 PM

#arrest | ദു​ർ​മ​ന്ത്ര​വാ​ദ​വും വ്യാ​ജ രോ​ഗ​ശാ​ന്തി അ​വ​കാ​ശ​വാ​ദ​വും ഉ​ന്ന​യി​ച്ച് സ്ത്രീ​ക​ളെ ക​ബ​ളി​പ്പി​ച്ച​യാൾ പിടിയിൽ

സ്ത്രീ​ക​ളു​ടെ വി​ശ്വാ​സം ചൂ​ഷ​ണം ചെ​യ്തു, രോ​ഗ​ശാ​ന്തി​യും ഭാ​ഗ്യ​വും വാ​ഗ്ദാ​നം ചെ​യ്ത്​ തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന...

Read More >>
#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

Apr 25, 2024 07:24 AM

#DEATH | ഹൃദയാഘാതം: പ്രവാസി മലയാളി മദീനയിൽ അന്തരിച്ചു

നിയമ നടപടികൾ പൂർത്തിയാക്കാൻ നവോദയ മദീന രക്ഷാധികാരി നിസാർ കരുനാഗപ്പള്ളിയും മദീന ഏരിയ യുവജന വേദി കൺവീനർ സനു ആലുവയും...

Read More >>
#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

Apr 24, 2024 05:30 PM

#rain |നാളെ മുതല്‍ ചൊവ്വാഴ്ച വരെ മഴയ്ക്ക് സാധ്യത; ചിലയിടങ്ങളില്‍ കനത്ത മഴ, മുന്നറിയിപ്പ് നൽകി സൗദി അധികൃതർ

മക്കയിലും സമീപ പ്രദേശങ്ങളിലും കനത്ത മഴയും റിയാദ്, വാദി അല്‍ ദവാസിര്‍, അല്‍ സുലൈയില്‍ എന്നിവിടങ്ങളില്‍ മിതമായ മഴയും...

Read More >>
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
Top Stories