---
title: "യുഎഇ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു"
english_title: "A 22-year-old man died in a car accident in Ras Al Khaimah, UAE"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87194/a-22-year-old-man-died-in-a-car-accident-in-ras-al-khaimah-uae"
published_at: "2022-12-26T07:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a8ff9eac177_accident_uae.jpg"
keywords: []
---

# യുഎഇ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ 22കാരന്‍ മരിച്ചു

> **Lead Summary:** **റാസല്‍ഖൈമ: **യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം.

## Article Content

**റാസല്‍ഖൈമ: **യുഎഇയിലെ റാസല്‍ഖൈമയില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. 22കാരനായ ജിസിസി പൗരനാണ് മരിച്ചത്. റാസല്‍ഖൈമയില്‍ ഞായറാഴ്ച രാവിലെയാണ് അപകടം.

മലമുകളിലെ റോഡിലൂടെ വാഹനമോടിക്കുന്നതിനിടെ ഡ്രൈവറായ യുവാവിന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും അപകടം ഉണ്ടാകുകയുമായിരുന്നെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി.

പര്‍വ്വതമേഖലയില്‍ ഉണ്ടായ വാഹനാപകടത്തിന്റെ വിവരം രാവിലെ 11.24നാണ് പൊലീസ് ഓപ്പറേഷന്‍സ് റൂമില്‍ ലഭിച്ചതെന്നും അല്‍ റാമ്‌സ് കോംപ്രിഹെന്‍സീവ് പൊലീസ് ആക്ടിങ് മേധാവി മേജര്‍ അലി അല്‍ റാഹ്ബി പറഞ്ഞു. നിയന്ത്രണം നഷ്ട്ടപ്പെട്ട വാഹനം മലയുടെ ചെരിവിലേക്ക് തകര്‍ന്നു വീഴുകയും യുവാവ് മരണപ്പെടുകയുമായിരുന്നു. റി

പ്പോര്‍ട്ട് ലഭിച്ച ഉടന്‍ തന്നെ പൊലീസ് പട്രോള്‍ സംഘവും നാഷണല്‍ ആംബലന്‍സും സ്ഥലത്തെത്തിയിരുന്നതായി മേജര്‍ അല്‍ റാഹ്ബി കൂട്ടിച്ചേര്‍ത്തു. യുവാവിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87194/a-22-year-old-man-died-in-a-car-accident-in-ras-al-khaimah-uae)