Nov 3, 2021 04:39 PM

യു എ ഇ  : കോവിഡ് കാലത്ത് പ്രവാസികള്‍ക്ക് ലഭിച്ച ഇരുട്ടടിയായിരുന്ന വിമാന ടിക്കറ്റിലെ വന്‍ വര്‍ധനവ്. നേരത്തെ നല്‍കിയിരുന്നതിന്റെ പല മടങ്ങ് വര്‍ധനവായിരുന്നു ടിക്കറ്റ് നിരക്കില്‍ ഉണ്ടായയത്.

കോവിഡ് കാരണം ജോലി നഷ്ടമായ പ്രവാസികളുടെ നാട്ടിലേക്ക് വരവിനും തിരിച്ചുള്ള മടക്കത്തിന് ഈ നിരക്ക് വലിയ വെല്ലുവിളിയായി. കോവിഡ് നിയന്ത്രണവും മറ്റും കാരണം വിമാനങ്ങളില്‍ ആള് കുറഞ്ഞതും മറ്റും ചൂണ്ടിക്കാട്ടിയായിരുന്നു വിമാനക്കമ്പനികള്‍ ടിക്കറ്റ് നിരക്ക് കുത്തനെ വര്‍ധിപ്പിച്ചത്.

എന്നാല്‍ യാത്രക്കാരുടെ എണ്ണം വര്‍ധിച്ചിട്ടും ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്ക് ഇപ്പോഴും ഉയര്‍ന്ന് തന്നെ നില്‍ക്കുകയാണ്. യാത്രക്കാര്‍ കൂടുന്നതിന് അനുസരിച്ച് വിമാനങ്ങള്‍ ഇല്ലാത്തതാണ് നിരക്ക് കുറയാതിരിക്കാനുള്ള കാരണം.

കൂടുതല്‍ സര്‍വ്വീസുകളുമായി എയര്‍ ഇന്ത്യ എത്തുമ്പോള്‍ മറ്റ് വിമാനകമ്പനികളും നിരക്ക് കുറയ്ക്കാന്‍ നിര്‍ബന്ധിതരായേക്കും. നിലവില്‍ കൊച്ചിയില്‍ നിന്നും ഷാര്‍ജയിലേക്ക് എയര്‍ ഇന്ത്യ എക്പ്രസ് ഈടാക്കുന്നത് 28000 രൂപയാണ്.

19500-20800 യാണ് എയര്‍ അറേബ്യയുടെ നിരക്ക്. ഫ്ലൈ ദുബായില്‍ ഇത് 26900-28200 രൂപയും സ്പൈസ് ജെറ്റ് 38,500 രൂപയും ഈടാക്കുമ്പോള്‍ എമിറേറ്റ്സ് 48,500 രൂപയാണ് വാങ്ങുന്നത്. അബൂദാബിക്കാണ് യാത്രയെങ്കില്‍ ഈ നിരക്കില്‍ നിന്നും 3000-6000 രൂപ വരെ കൂടുതൽ നല്‍കണം.

Good news for expats: Cheap flights to UAE from tomorrow

Next TV

Top Stories