---
title: "അഴിമതി കേസുകൾ; സൗദിയില്‍ 170 പേര്‍ അറസ്റ്റില്‍ "
english_title: "corruption cases; 170 people arrested in Saudi"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87286/corruption-cases-170-people-arrested-in-saudi"
published_at: "2022-12-26T14:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a965e8a850e_NAZAHA_SOUDI.jpg"
keywords: []
---

# അഴിമതി കേസുകൾ; സൗദിയില്‍ 170 പേര്‍ അറസ്റ്റില്‍ 

> **Lead Summary:** **റിയാദ്: **സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 170 പേര്‍ അറസ്റ്റില്‍.

## Article Content

**റിയാദ്: **സൗദി അറേബ്യയില്‍ അഴിമതി കേസുകളില്‍ 170 പേര്‍ അറസ്റ്റില്‍.

അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകളിലാണ് ഓവര്‍സൈറ്റ് ആന്‍ഡ് ആന്റി കറപ്ഷന്‍ അതോറിറ്റി കഴിഞ്ഞ മാസം 170 പേരെ അറസ്റ്റ് ചെയ്തത്.

അഴിമതി, കൈക്കൂലി, അധികാര ദുര്‍വിനിയോഗം, വ്യാജരേഖ ചമയ്ക്കല്‍, കള്ളപ്പണം വെളുപ്പിക്കല്‍ എന്നിവ സംശയിച്ച് 437 പേര്‍ക്കെതിരെയാണ് അതോറിറ്റി കഴിഞ്ഞ മാസം അന്വേഷണം നടത്തിയത്.

ഇതില്‍ കുറ്റക്കാരാണെന്ന് തെളിഞ്ഞ 170 പേരാണ് അറസ്റ്റിലായത്. ചിലരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87286/corruption-cases-170-people-arrested-in-saudi)