---
title: "കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഇലക്ട്രിക് ബസ് ജനുവരിയോടെ "
english_title: "Kuwait Public Transport's electric bus by January"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87317/kuwait-public-transports-electric-bus-by-january"
published_at: "2022-12-26T16:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9821c2e358_BUS_KUWAIT.jpg"
keywords: []
---

# കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ടിന്റെ ഇലക്ട്രിക് ബസ് ജനുവരിയോടെ 

> **Lead Summary:** **കുവൈറ്റ് :** കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെപിടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും. കെപിടിസിയും അല്‍ ഖുറൈന്‍ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും ചേര്‍ന്നാണ് കുവൈറ്റില്‍ ആദ്യമായി ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസ് സംവിധാനം കൊണ്ടുവരുന്നത്.

## Article Content

**കുവൈറ്റ് :** കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് കെപിടിസിയുടെ ആദ്യ ഇലക്ട്രിക് ബസ് ജനുവരിയോടെ നിരത്തുകളിലിറങ്ങും. കെപിടിസിയും അല്‍ ഖുറൈന്‍ ഓട്ടോമോട്ടീവ് ട്രേഡിംഗ് കമ്പനിയും ചേര്‍ന്നാണ് കുവൈറ്റില്‍ ആദ്യമായി ഇലക്ട്രിക് മാസ് ട്രാന്‍സിറ്റ് ബസ് സംവിധാനം കൊണ്ടുവരുന്നത്.

ജനുവരി 1നാണ് ഇലക്ട്രിക് ബസുകള്‍ ഓടിത്തുടങ്ങുകയെന്ന് കുവൈറ്റ് പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് സിഇഒ മന്‍സൂര്‍ അല്‍സാദ് പറഞ്ഞു. ചൈന ആസ്ഥാനമായുള്ള കിംഗ്‌ലോങ് കമ്പനിയാണ് ബസ് നിര്‍മിക്കുന്നത്.

ഇലക്ട്രിക് ബസുകളെ കുവൈറ്റിലെ ജനങ്ങള്‍ സ്വീകരിക്കും. മാത്രമല്ല കുവൈറ്റില്‍ ഭാവിയില്‍ കൂടുതല്‍ ഇലക്ട്രിക് ബസുകള്‍ കൊണ്ടുവരും. ഇത് പരിസ്ഥിതിക്ക് ഗുണം ചെയ്യുമെന്ന് മാത്രമല്ല, പൊതുഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിന് സഹായിക്കുമെന്നും സിഇഒ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87317/kuwait-public-transports-electric-bus-by-january)