---
title: "യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത;വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം"
english_title: "Chance of rain in UAE today; Meteorological Center advises motorists to be cautious"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87323/chance-of-rain-in-uae-today-meteorological-center-advises-motorists-to-be-cautious"
published_at: "2022-12-26T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a98644517de_RAIN_UAE.jpg"
keywords: []
---

# യുഎഇയില്‍ ഇന്ന് മഴയ്ക്ക് സാധ്യത;വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ നിര്‍ദേശം

> **Lead Summary:** **യുഎഇ:** യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ പകല്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും.

## Article Content

**യുഎഇ:** യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. എമിറേറ്റിന്റെ വിവിധയിടങ്ങളില്‍ പകല്‍ അന്തരീക്ഷം മേഘാവൃതമായിരിക്കും.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിര്‍ദേശം നല്‍കി. വാഹനമോടിക്കുന്നവര്‍ക്ക് കാഴ്ച പരിധി കുറയുമെന്നും മുന്നറയിപ്പുണ്ട്.

പലയിടങ്ങളിലും പകല്‍ സമയത്ത് താപനില കുറയാന്‍ സാധ്യതയുണ്ട്. അതേസമയം ഇടത്തരമോ ശക്തമായതോ ആയ കാറ്റ് വീശുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

അറേബ്യന്‍ ഉള്‍ക്കടലും ഒമാന്‍ കടലും പ്രക്ഷുബ്ധമായിരിക്കുമെന്നും ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87323/chance-of-rain-in-uae-today-meteorological-center-advises-motorists-to-be-cautious)