---
title: "ദുബൈയില്‍ ശക്തമായ മഴ;  ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു "
english_title: "Heavy rain in Dubai; The National Weather Service has issued a yellow alert"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87351/heavy-rain-in-dubai-the-national-weather-service-has-issued-a-yellow-alert"
published_at: "2022-12-26T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9af0060d6a_RAIN_DUBAI.jpg"
keywords: []
---

# ദുബൈയില്‍ ശക്തമായ മഴ;  ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു 

> **Lead Summary:** **ദുബൈ: **ദുബൈയില്‍ ശക്തമായ മഴ. യുഎഇയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ ലഭിച്ചു. യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

## Article Content

**ദുബൈ: **ദുബൈയില്‍ ശക്തമായ മഴ. യുഎഇയുടെ വിവിധ ഭാഗങ്ങളിലും തിങ്കളാഴ്ച മഴ ലഭിച്ചു. യുഎഇയുടെ പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

ദുബൈ, ഷാര്‍ജ, അബുദാബി, ഫുജൈറ, അല്‍ ദഫ്‌റ എന്നിവിടങ്ങളില്‍ മഴ ലഭിച്ചതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അല്‍ ബര്‍ഷ, ദുബൈ ഇന്‍വെസ്റ്റ്‌മെന്റ് പാര്‍ക്ക്, ജബല്‍ അലി, അബുദാബി-ദുബൈ റോഡ് എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നല്ല മഴ പെയ്തു.

ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ രാത്രിയും മഴ പെയ്യാനുള്ള സാധ്യതയുണ്ട്. കഴിവതും യാത്രകള്‍ ഒഴിവാക്കണമെന്നും അധികൃതരുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അഭ്യര്‍ത്ഥിച്ചു.

വാഹനമോടിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണം. ഈ ആഴ്ച മുഴുവന്‍ വിവിധ സ്ഥലങ്ങളില്‍ മൂടിക്കെട്ടിയ അന്തരീക്ഷമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അന്തരീക്ഷ താപനിലയിലും കുറവുണ്ടാകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87351/heavy-rain-in-dubai-the-national-weather-service-has-issued-a-yellow-alert)