---
title: "പ്രവാസി മലയാളി വ്യവസായി അന്തരിച്ചു"
english_title: "Expatriate Malayali businessman passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87377/expatriate-malayali-businessman-passed-away"
published_at: "2022-12-26T21:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63a9c7320ca4c_death.jpg"
keywords: []
---

# പ്രവാസി മലയാളി വ്യവസായി അന്തരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി വ്യവസായി സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റംസ് അവൽ യുനൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ ആണ് ജുബൈലിൽ അന്തരിച്ചത്.

## Article Content

**റിയാദ്: **മലയാളി വ്യവസായി സൗദിയിൽ കിഴക്കൻ പ്രവിശ്യയിലെ ജുബൈലിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. റംസ് അവൽ യുനൈറ്റഡ് കോൺട്രാക്ടിങ് കമ്പനി എം.ഡി പാലക്കാട് പള്ളിപ്പുറം പിരായിരി ഉമർ ഹാജി വില്ലയിൽ അബ്ദുല്ലത്തീഫ് ഉമർ ആണ് ജുബൈലിൽ അന്തരിച്ചത്.

10 ദിവസം മുമ്പ് നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും പരിശോധനയിൽ ബ്ലോക്ക് കണ്ടെത്തുകയും ചെയ്തിരുന്നു. തുടർന്ന് ആഞ്ചിയോ പ്ലാസ്ട്രി ചികിത്സക്ക് വിധേയനാക്കി. ആരോഗ്യസ്ഥിതിയിൽ കാര്യമായ പുരോഗതി കാണപ്പെട്ടുവെങ്കിലും കഴിഞ്ഞ ദിവസം നില പെട്ടെന്ന് വഷളായി.

ശ്വാസകോശത്തിൽ അണുബാധ ഉണ്ടായതാണ് ആരോഗ്യനിലയിൽ പൊടുന്നനെ വ്യതിയാനം ഉണ്ടാവാൻ കാരണമെന്ന് ബന്ധുക്കൾ പറഞ്ഞു. അബ്ദുല്ലത്തീഫ് കഴിഞ്ഞ 20 വർഷമായി ജുബൈലിൽ ബിസിനസ് നടത്തി വരുകയായിരുന്നു.

മാതാവ്: ആസിയ. ഭാര്യ: പാലക്കാട് മങ്കര കെ.വി.എം. മൻസിലിൽ റഷീദ. മക്കൾ: ജനൂസ് (ജുബൈൽ), ജസ്‌ന (ദുബൈ), ജമീഷ് (ജുബൈൽ). മരുമക്കൾ: വസീം (ദുബൈ), ഫാത്തിമ (ജുബൈൽ). സഹോദരങ്ങൾ: യൂസുഫ് (ജുബൈൽ), ഫസലുൽ റഹ്മാൻ, റഷീദ്, ഷാഹിന, സീനത്ത് ഫൗസിയ. ജുബൈൽ മുവാസത്ത് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ചൊവ്വാഴ്ച നാട്ടിലെത്തിക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87377/expatriate-malayali-businessman-passed-away)