---
title: "മകളുടെ അടുത്ത്​ സന്ദർശന വിസയിലെത്തിയ സ്ത്രീ മരിച്ചു "
english_title: "The woman who came to visit her daughter died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87577/the-woman-who-came-to-visit-her-daughter-died"
published_at: "2022-12-27T23:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ab393475182_death.jpg"
keywords: []
---

# മകളുടെ അടുത്ത്​ സന്ദർശന വിസയിലെത്തിയ സ്ത്രീ മരിച്ചു 

> **Lead Summary:** **റിയാദ് ​: **ജിദ്ദയിലുള്ള മകളുടെ അടുത്ത്​ സന്ദർശന വിസയിലെത്തി കഴിയുന്നതിനിടയിൽ രോഗബാധിതയായ മലപ്പുറം സ്വദേശിനി മരിച്ചു.

## Article Content

**റിയാദ് ​: **ജിദ്ദയിലുള്ള മകളുടെ അടുത്ത്​ സന്ദർശന വിസയിലെത്തി കഴിയുന്നതിനിടയിൽ രോഗബാധിതയായ മലപ്പുറം സ്വദേശിനി മരിച്ചു.

മങ്കട കൂട്ടിൽ സ്വദേശിനി പുള്ളോടൻ സിഫാനത്ത് (48) ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് ഒരാഴ്ചയിലധികമായി ജിദ്ദ കിങ് അബ്ദുൽ അസീസ് യൂണിവേഴ്സ്റ്റിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ചയാണ്​ മരിച്ചത്.

ഭർത്താവ് - പിലാക്കൽ അബ്ദുൽ ഹമീദ്, മക്കൾ - അജിന, ഹസ്ന, ഫസ്ന, മരുമക്കൾ - സുലൈമാൻ, ഹിശാം, അമാനുല്ല. ജിദ്ദയിലെ ഹയ്യുൽ ഫൈഹ മസ്ജിദ് റഹ്മ മഖ്​ബറയിൽ ഇന്ന്​ ഖബറടക്കി. ജിദ്ദ കെ.എം.സി.സി വെൽഫയർ വിങ് പ്രവർത്തകരാണ്​ ഇതിനാവശ്യമായ നടപടികൾ സ്വീകരിച്ചത്​.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87577/the-woman-who-came-to-visit-her-daughter-died)