---
title: "സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ മലയാളി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു"
english_title: "A Malayalee died of a heart attack in Sharjah on his way to Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8766/a-malayalee-died-of-a-heart-attack-in-sharjah-on-his-way-to-saudi-arabia"
published_at: "2021-11-03T20:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6182a62baa9ae_death.jpg"
keywords: []
---

# സൗദി അറേബ്യയിലേക്കുള്ള യാത്രാമധ്യേ മലയാളി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു

> **Lead Summary:** **റിയാദ് ​: **സൗദി അറേബ്യയിലേക്ക്​ മടങ്ങാനുള്ള യാത്രാമധ്യേ മലയാളി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ (ഫാഷൻ ജ്വലറി) സജു അലിയാർ ആണ് ബുധനാഴ്​ച പുലർച്ചെ​ ഉറക്കത്തിൽ മരിച്ചത്​.

## Article Content

**റിയാദ് ​: **സൗദി അറേബ്യയിലേക്ക്​ മടങ്ങാനുള്ള യാത്രാമധ്യേ മലയാളി ഷാർജയിൽ ഹൃദയാഘാതം മൂലം മരിച്ചു. കായംകുളം കൊറ്റുകുളങ്ങര പുത്തൻ വീട്ടിൽ (ഫാഷൻ ജ്വലറി) സജു അലിയാർ ആണ് ബുധനാഴ്​ച പുലർച്ചെ​ ഉറക്കത്തിൽ മരിച്ചത്​.

രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേൽക്കാഞ്ഞതിനെ തുടർന്ന്​ റൂമിൽ കൂടെയുള്ളവർ വിളിച്ചു നോക്കിയപ്പോഴാണ് മരിച്ച വിവരം അറിഞ്ഞത്. സൗദിയിലെത്തുന്നതിന്​ മുമ്പ്​ 14 ദിവസം ക്വാറൻറീനിൽ കഴിയുന്നതിനാണ്​ ഷാർജയിൽ എത്തിയത്​.

ഭാര്യ: റോഷ്‌ന, മക്കൾ: ഹയാ, ഇസ്രു. സാമൂഹികപ്രവർത്തകൻ കൂടിയായ സജു കോൺഗ്രസ്‌ കായംകുളം കണ്ണമ്പള്ളി ഭാഗം ബൂത്ത്‌ പ്രസിഡൻറ്​ ആയിരുന്നു.

ഷാർജ അൽ ഖാസിമിയ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാട്ടിൽ കൊണ്ടു പോകാൻ നടപടി ക്രമങ്ങളുമായി സഹോദരി പുത്രനോടൊപ്പം കായംകുളം പ്രവാസി അസോസിയേഷൻ ഷാർജ കമ്മിറ്റി രംഗത്ത് ഉണ്ട്. ഖബറടക്കം കായംകുളം പുത്തൻ തെരുവ് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ പിന്നീട് നടക്കും

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8766/a-malayalee-died-of-a-heart-attack-in-sharjah-on-his-way-to-saudi-arabia)