സൗദി അറേബ്യയിൽ കൊടും ശൈത്യം; മഞ്ഞ് പുതച്ച് മലനിരകൾ

സൗദി അറേബ്യയിൽ കൊടും ശൈത്യം; മഞ്ഞ് പുതച്ച് മലനിരകൾ
Dec 29, 2022 07:53 AM | By Vyshnavy Rajan

റിയാദ് : സൗദി അറേബ്യയിൽ കൊടും ശൈത്യം. മഞ്ഞ് പുതച്ച് മലനിരകൾ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറുള്ള തബൂക്ക് മേഖലയിലെ അൽലൗസ് മല മഞ്ഞുവീഴ്ചയാൽ വെള്ളപുതച്ച കാഴ്ച സന്ദർശകർക്ക് കൗതുകമായി.

സൗദിയുടെ വിവിധ മേഖലകൾ ശൈത്യത്തിന്റെ പിടിയിലമർന്നതോടെയാണ് അൽലൗസ് മലയുടെ ഉയരങ്ങളിൽ ചാറ്റൽ മഴയോടൊപ്പമുണ്ടായ മഞ്ഞുവീഴ്ചയുണ്ടായത്. ഒരോ വർഷവും ശൈത്യകാലത്ത് അൽലൗസ് മല മുകളിൽ മഞ്ഞുവീഴ്ചയുണ്ടാവുന്നത് പതിവാണ്.

ഈ സമയമാകുമ്പോൾ നിരവധി പേരാണ് മഞ്ഞുവീഴ്ചയുടെ കാഴ്ചകള്‍ കാണാനും തണുത്ത കാലാവസ്ഥ ആസ്വദിക്കാനും എത്താറുള്ളത്. ശൈത്യകാലത്തിന്റെ വരവ് അറിയിച്ച് ഞായറാഴ്ച മുതലാണ് പ്രദേശത്ത് മഞ്ഞുവീഴ്ച ആരംഭിച്ചത്. നിരവധി പേരാണ് മഞ്ഞുവീഴ്ച കാണാൻ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിൽ മലച്ചെരുവുകളിലെത്തിയത്.

അവർ അൽലൗസ് മലയിലെ മഞ്ഞുവീഴ്ചയുടെ കാഴ്ചകൾ കാമറകളിൽ ഒപ്പിയെടുത്ത് സമൂഹമാധ്യങ്ങളിൽ പങ്കുവെച്ചു. മഞ്ഞുവീഴ്ചയുടെ വിവരമറിഞ്ഞ് പ്രദേശത്ത് ധാരാളം ആളുകളെത്തുമെന്നതിനാൽ മലകളിലേക്കുള്ള റോഡുകളിൽ സുരക്ഷ ഉറപ്പാക്കാനും സന്ദർശകർക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാനും സുരക്ഷ ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്.

ആവശ്യമായ മുൻകരുതലെടുക്കണമെന്ന് നിര്‍ദേശവും അധികൃതര്‍ നല്‍കിയിട്ടുണ്ട്. തബൂക്ക് മേഖലയിൽ ബുധനാഴ്ച വരെ നേരിയ മഴയും ഉയർന്ന പ്രദേശങ്ങളായ ജബലു ലൗസ്, അലഖാൻ, ദഹ്ർ എന്നിവിടങ്ങളിൽ മഞ്ഞുവീഴ്ചയും ഉണ്ടാകുമെന്നും ദൂരക്കാഴ്ച കുറയുമെന്നും താപനില മൈനസ് ഡിഗ്രിയിലേക്ക് വരെ എത്തുമെന്നും കാലാവസ്ഥ കേന്ദ്രം വ്യക്തമാക്കിയിരുന്നു.

ഇതേ തുടർന്ന് ബന്ധപ്പെട്ട വകുപ്പുകൾ വേണ്ട മുൻകരുതൽ എടുത്തിട്ടുണ്ട്. കടലിൽനിന്ന് ഏകദേശം 2,500 മീറ്റർ ഉയരമുള്ള അൽലൗസ് മല സൗദി അറേബ്യയിലെ ഏറ്റവും ഉയരം കൂടിയ പർവതനിരകളിൽ ഒന്നാണ്. ശൈത്യകാലത്ത് മഞ്ഞുവീഴ്ചയുണ്ടാകുകയും ധാരാളം സന്ദർശകരെത്തുകയും ചെയ്യുന്ന സൗദി അറേബ്യയിലെ അറിയപ്പെട്ട പ്രദേശമാണിത്.

Severe winter in Saudi Arabia; Snow covered mountains

Next TV

Related Stories
#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

Apr 24, 2024 03:37 PM

#arrest |സൂചി കൊണ്ട് കുട്ടിയെ കുത്തിയെന്ന് പരാതി; സ്കൂൾ ജീവനക്കാരിയായ പ്രവാസി യുവതി അറസ്റ്റിൽ

സ്കൂളിലെ ക്ലിനിക്കിൽ നിന്ന് ലഭിച്ച സൂചി വച്ച് കുട്ടിയെ കുത്തിയെന്നാണ് രക്ഷിതാവിൻറെ പരാതി....

Read More >>
#bodyfound  | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

Apr 24, 2024 02:26 PM

#bodyfound | അപ്പാർട്ട്മെന്‍റിൽ യുവതിയുടേതെന്ന് കരുതപ്പെടുന്ന അഴുകിയ മൃതദേഹം കണ്ടെത്തി

കൂടുതൽ പരിശോധനകൾക്കായി മൃതദേഹം ഫോറൻസിക് മെഡിസിൻ വിഭാഗത്തിലേക്ക്...

Read More >>
#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

Apr 24, 2024 12:17 PM

#death | ഹൃദയാഘാതത്തെ തുടർന്ന് മരിച്ച മലയാളിയുടെ മൃതദേഹം നാട്ടിൽ എത്തിച്ചു

ഒന്നര മാസം മുമ്പാണ് ഓട്ടോമൊബൈൽ എഞ്ചിനിയറായ ഇദ്ദേഹം റിയാദിൽ...

Read More >>
#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

Apr 24, 2024 09:14 AM

#FLIGT | കെ.എം.സി.സിയുടെ മൂന്നാമത്തെ വോട്ടുവിമാനം ഇന്ന് രാത്രി ദമ്മാമില്‍ നിന്നും കോഴിക്കോട്ടേക്ക് പറക്കും

നാട്ടിലെത്തുന്ന പ്രവര്‍ത്തകരെ സ്വീകരിക്കാന്‍ പ്രമുഖ നേതാക്കന്‍മാരുള്‍പ്പെടെ വിമാനത്താവളത്തില്‍ എത്തുമെന്നും ഇവര്‍...

Read More >>
#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

Apr 23, 2024 07:55 PM

#arrest | മദ്യം നിര്‍മ്മിക്കും, ഹോം ഡെലിവറി വഴി വീട്ടിലെത്തിക്കും; 213 കുപ്പി മദ്യവുമായി മൂന്ന് പ്രവാസികൾ അറസ്റ്റിൽ

ഉദ്യോഗസ്ഥർ ടാക്‌സിക്ക് സമീപമെത്തിയപ്പോൾ പ്രതികൾ രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സാഹസികമായി പ്രവാസികളെ അറസ്റ്റ് ചെയ്യുകയായിരുന്നുവെന്ന് അധികൃതർ...

Read More >>
#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

Apr 23, 2024 07:49 PM

#harassingwoman | സ്ത്രീയെ ശല്യം ചെയ്ത പ്രവാസിക്ക് അഞ്ച് വര്‍ഷം തടവുശിക്ഷയും 1.5 ലക്ഷം റിയാല്‍ പിഴയും

പബ്ലിക് പ്രോസിക്യൂഷന്‍റെ പബ്ലിക് മൊറാലിറ്റി വിങ് കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കുകയും തുടര്‍ന്ന് കോടതിക്ക്...

Read More >>
Top Stories