---
title: "റിയാദില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 2 മരണം"
english_title: "Indian family's jeep overturns in Riyadh; 2 Death"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/87930/indian-familys-jeep-overturns-in-riyadh-2-death"
published_at: "2022-12-30T07:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63ae4c6961c7c_accident.jpg"
keywords: []
---

# റിയാദില്‍ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ്പ് മറിഞ്ഞു; 2 മരണം

> **Lead Summary:** **സൗദി: **സൗദിയിലെ ജുബൈലില്‍ നിന്ന് റിയാദിലേക്ക് വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.അമിത വേഗത്തില്‍ ജീപ്പ് മിറഞ്ഞാണ് അപകടം. മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അവതി സരിക ജിതേന്ദ്രയാണ് ആണ് മരിച്ചത്.

## Article Content

**സൗദി: **സൗദിയിലെ ജുബൈലില്‍ നിന്ന് റിയാദിലേക്ക് വിനോദ യാത്രക്കെത്തിയ ഇന്ത്യന്‍ കുടുംബം സഞ്ചരിച്ച ജീപ് മറിഞ്ഞ് ഡ്രൈവര്‍ ഉള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു.അമിത വേഗത്തില്‍ ജീപ്പ് മിറഞ്ഞാണ് അപകടം. മഹാരാഷ്ട്ര നവി മുംബൈ സ്വദേശി അവതി സരിക ജിതേന്ദ്രയാണ് ആണ് മരിച്ചത്.

കൂടാതെ ഫോര്‍ വീല്‍ ജീപ്പിന്റെ ഡ്രൈവർ ആയ ഒരു ആഫ്രിക്കൻ വംശജനും അപകടത്തിൽ മരിച്ചു. ഭര്‍ത്താവ് ജിതേന്ദ്രയും മക്കളും ഉള്‍പ്പെടെ എഡ്ജ് ഓഫ് ദി വേള്‍ഡ് സന്ദര്‍ശിക്കുന്നതിനാണ് യുവതി റിയാദിലെത്തിയത്. ആഫ്രിക്കന്‍ വംശജന്റെ ഫോര്‍ വീല്‍ ജീപ്പിലാണ് ഇവര്‍ റിയാദില്‍ നിന്ന് പുറപ്പെട്ടത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/87930/indian-familys-jeep-overturns-in-riyadh-2-death)