---
title: "ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു"
english_title: "A Malayali who arrived on a visit visa a month ago died in a hospital in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/88248/a-malayali-who-arrived-on-a-visit-visa-a-month-ago-died-in-a-hospital-in-riyadh"
published_at: "2022-12-31T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04ca85ff94_death.jpg"
keywords: []
---

# ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു

> **Lead Summary:** **റിയാദ് : **ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം മഞ്ചേരി ആശുപത്രിപടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

## Article Content

**റിയാദ് : **ഒരു മാസം മുമ്പ് വിസിറ്റ് വിസയിലെത്തിയ മലയാളി റിയാദിലെ ആശുപത്രിയിൽ മരിച്ചു. മലപ്പുറം മഞ്ചേരി ആശുപത്രിപടി സ്വദേശിയും ഇപ്പോൾ മുള്ളമ്പാറ ശാന്തിഗ്രാമിൽ കിതാടിയിൽ വീട്ടിൽ താമസക്കാരനുമായ അബൂബക്കർ ഹുസൈൻ റിയാദ് ശുമൈസി ആശുപത്രിയിലാണ് മരിച്ചത്.

റിയാദിലെത്തി വൈകാതെ രോഗബാധിതനാവുകയും ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയുമായിരുന്നു. പിതാവ്: ഹുസൈൻ സാറ്റ്, മാതാവ്: ആമിന, ഭാര്യ: സകീന, മക്കൾ: നജ്മൽ, അനീഷ്, കദീജ മുംതാസ്, ഡോ. ഹന്നത്ത് ബേബി.

മൃതദേഹം റിയാദിൽ ഖബറടക്കും. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ജുനൈദ് താനൂർ, ബാബു മഞ്ചേരി, സകീർ മേലാക്കം എന്നിവരുടെ നേതൃത്വത്തിൽ മരണാനന്തര നിയമനടപടിക്രമങ്ങൾ പുരോഗമിക്കുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/88248/a-malayali-who-arrived-on-a-visit-visa-a-month-ago-died-in-a-hospital-in-riyadh)