---
title: "മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർത്ഥാടക മരിച്ചു"
english_title: "A Malayali Umrah pilgrim who visited Madinah died"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/88249/a-malayali-umrah-pilgrim-who-visited-madinah-died"
published_at: "2022-12-31T20:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b04d8fa6225_death.jpg"
keywords: []
---

# മദീന സന്ദർശനത്തിനെത്തിയ മലയാളി ഉംറ തീർത്ഥാടക മരിച്ചു

> **Lead Summary:** **റിയാദ് : **രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന മദീനയിലെ ആശുപത്രിയിൽ മരിച്ചു.

## Article Content

**റിയാദ് : **രണ്ടാഴ്ച മുമ്പ് നാട്ടിൽനിന്ന് ഉംറ നിർവഹണത്തിന് സൗദിയിലെത്തിയ കോഴിക്കോട് വാകയാട് സ്വദേശിനി വിളക്കുളങ്ങര സക്കീന മദീനയിലെ ആശുപത്രിയിൽ മരിച്ചു.

മക്കയിൽ ഉംറ നിർവഹിച്ച ശേഷം മദീനയിലെ പ്രവാചക പള്ളി സന്ദർശനത്തിന് എത്തിയപ്പോൾ രോഗബാധിതയായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

വ്യാഴാഴ്ച ഉച്ചക്കാണ് മരിച്ചത്. പരേതനായ ഇബ്രാഹിം (റിട്ട. ഫയർഫോഴ്സ്), മക്കൾ: നജ്മ, നസറു (ബഹ്റൈൻ), നസറി (ഇന്ത്യൻ പബ്ലിക് സ്കൂൾ അധ്യാപിക, ബഹ്റൈൻ). മരുമക്കൾ: കോയ ഒതയോത്ത്, അൻവർ (ബഹ്റൈൻ), ഷാനിബ (ബഹ്റൈൻ). സഹോദരൻ: അഷ്റഫ് (ഖത്തർ). മദീനയിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/88249/a-malayali-umrah-pilgrim-who-visited-madinah-died)