ജോലി വാഗ്ദാനം ചെയ്‍ത് രണ്ട് വീട്ടുജോലിക്കാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

ജോലി വാഗ്ദാനം ചെയ്‍ത് രണ്ട് വീട്ടുജോലിക്കാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു
Oct 2, 2021 10:50 PM | By Shalu Priya

മനാമ : രണ്ട് വീട്ടുജോലിക്കാരെ തട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്‍ത സംഭവത്തില്‍ പ്രവാസി യുവാവിന് 10 വര്‍ഷം ജയില്‍ ശിക്ഷ. ബഹ്റൈനിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവതികള്‍ക്ക് കൂടുതല്‍ മെച്ചപ്പെട്ട ജോലി വാഗ്ദാനം ചെയ്‍തായിരുന്നു പീഡനം.

34 വയസുകാരനായ പ്രതിക്കെതിരെ മനുഷ്യക്കടത്ത്, ബലാത്സംഗം, തട്ടിക്കൊണ്ട് പോകല്‍ എന്നീ കുറ്റങ്ങള്‍ക്കാണ് ഹൈ ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചത്. ഈ വര്‍ഷം മേയിലായിരുന്നു സംഭവം. മെച്ചപ്പെട്ട ശമ്പളത്തോടെയുള്ള ജോലി വാഗ്ദാനം ചെയ്‍താണ് യുവാവ് രണ്ട് വീട്ടുജോലിക്കാരികളെ സ്‍പോണ്‍സറുടെ അടുത്ത് നിന്ന് ഒളിച്ചോടാന്‍ പ്രേരിപ്പിച്ചത്.

35ഉം 39ഉം വയസുള്ള ഇവര്‍ രണ്ട് പേരെയും റിഫയിലെ ഒരു അപ്പാര്‍ട്ട്മെന്റില്‍ തടവിലാക്കുകയും അവിടെ വെച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. ഇരുവരെയും വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്‍തു. 39 വയസുകാരി വിവരം പൊലീസില്‍ അറിയിച്ചതോടെയാണ് സംഭവം പുറത്തുവന്നത്. മാതാപിതാക്കളെ വിളിക്കാനായി പ്രതിയില്‍ നിന്ന് ഫോണ്‍ വാങ്ങിയ ഇവര്‍ രഹസ്യമായി പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.

പ്രതി ഇരുവരെയും ബലാത്സംഗം ചെയ്യുകയും വേശ്യാവൃത്തിക്ക് പ്രേരിപ്പിക്കുകയും ചെയ്‍തതായി കോടതി വിധിയിലും വ്യക്തമാക്കുന്നു. ഇയാള്‍ക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും കോടതി കണ്ടെത്തി. ജയില്‍ ശിക്ഷയ്‍ക്ക് പുറമെ 5000 ദിനാര്‍ പിഴയും കോടതി വിധിച്ചിട്ടുണ്ട്. ശിക്ഷാ കാലാവധി പൂര്‍ത്തിയാക്കിയ ശേഷം ഇയാളെ നാടുകടത്തും.

Two domestic workers were abducted and raped after being offered jobs new

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories