എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിച്ചാൽ അധിക ശമ്പളം നൽകണം: മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം

എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിച്ചാൽ അധിക ശമ്പളം നൽകണം: മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം
Nov 4, 2021 01:49 PM | By Shalu Priya

ജിദ്ദ : സൗദിയിൽ എട്ടു മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കുന്നതിന് അധിക വേതനം നൽകൽ നിർബന്ധമാണെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം.

ശമ്പളം നൽകാതെ അധിക സമയം ജോലിയെടുപ്പിക്കുന്നത് നിയമവിരുദ്ധമായി കണക്കാക്കും. പരാതിയുള്ളവരോട് മന്ത്രാലയത്തെ സമീപിക്കാമെന്നാണ് നിർദേശം.

സ്വകാര്യ മേഖലയിൽ നിശ്ചയിക്കപ്പെട്ട സമയത്തിൽ കൂടുതൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് ഓവർടൈം കണക്കാക്കി അധികവേതനം നൽകണം. ഇതാണ് നിലവിലുള്ള നിയമമെന്ന് മാനവ വിഭവശേഷി, സാമൂഹിക വികസന മന്ത്രാലയം മന്ത്രാലയം അറിയിച്ചു.

ദിവസം 8 മണിക്കൂറും ആഴ്ചയിൽ 48 മണിക്കൂറുമാണ് സ്വകാര്യമേഖലയിലെ തൊഴിൽ സമയം. ഇതിൽ കൂടുതലായി ജോലി ചെയ്യുന്ന തൊഴിലാളികൾക്കാണ് നിയമം അനുശാസിക്കുന്ന അധികവേതനം നൽകേണ്ടത്.

അധികമായി വരുന്ന ഓരോ മണിക്കൂറിനും അടിസ്ഥാന വേതനത്തിന്റെ 50 ശതമാനം ഓവർടൈം വേതനമായി നൽകണം. അവധി ദിവസങ്ങളിൽ ജോലി ചെയ്യുന്നവർക്ക് മുഴു ദിനം ജോലി ചെയ്യുന്നത് കണക്ക് കൂട്ടിയാണ് ശമ്പളം നൽകേണ്ടത്.

പഞ്ചിങ് സംവിധാനങ്ങളുള്ള സ്ഥാപനങ്ങളിലെ തൊഴിലാളിയുടെ ജോലി സമയ രേഖകൾ പോലും തൊഴിൽ കേസുകളിൽ നിർണായകമാകും. പരാതിയുള്ളവർക്ക് തൊഴിൽ മന്ത്രാലയത്തെ സമീപിക്കാം. ശമ്പളം മുടങ്ങുന്നതടക്കമുള്ള കേസുകൾ നടപടികൾ വേഗത്തിലാക്കുന്നുണ്ട് മന്ത്രാലയം.",

If you work for more than eight hours, you will be paid extra: Ministry of Manpower and Social Development

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories