---
title: "പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Expatriate Malayali youth died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/88929/expatriate-malayali-youth-died-due-to-heart-attack"
published_at: "2023-01-06T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63b7df799777e_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **റിയാദ്: **ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ലുവെട്ട് കുഴിയിൽ അബൂബക്കർ മകൻ നൗഫൽ ആണ് മരിച്ചത്.

## Article Content

**റിയാദ്: **ഹൃദയാഘാതം മൂലം മലയാളി സൗദി അറേബ്യയിൽ അന്തരിച്ചു. സൗദിയുടെ തെക്കൻ പ്രവിശ്യയിലെ ഖമീസ് മുഷൈത്ത് സഫയർ ഹോട്ടലിന് സമീപം അസ്ഫാർ ട്രാവൽസിൽ ജീവനക്കാരനായ വയനാട് മേപ്പാടി വടുവഞ്ചാൽ സ്വദേശി കല്ലുവെട്ട് കുഴിയിൽ അബൂബക്കർ മകൻ നൗഫൽ ആണ് മരിച്ചത്.

നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഖമീസ് മുഷൈത്ത് അഹ്ലി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ - ശുക്രത്ത്, മക്കൾ - ഹൻസൽ റബ്ബാൻ, ഇസ മഹ്റ. കുടുംബത്തോടൊപ്പമാണ് നൗഫല്‍ ഖമീസ് മുഷൈത്തില്‍ താമസിച്ചിരുന്നത്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/88929/expatriate-malayali-youth-died-due-to-heart-attack)