സലാല : ഒമാനില്‍ മലയാളി യുവാവ് താമസ സ്ഥലത്തെ ബാല്‍ക്കണിയില്‍ നിന്ന് വീണു മരിച്ചു.
കോട്ടയം ഇരവിചിറ സ്വദേശി പാറപ്പുറത്ത് വർഗീസിന്റെ മകൻ സിജോ വർഗീസ് (39) ആണ് ഒമാനിലെ സലാലയിൽ ബാൽക്കണിയിൽ നിന്നു വീണ് മരണപ്പെട്ടത്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയായിരുന്നു സംഭവം. ഔഖത്ത് സുൽത്താൻ ഖാബൂസ് ആശുപത്രിക്ക് എതിർവശത്ത് താമസിച്ചിരുന്ന സിജോ വർഗീസ് ആറ് വർഷത്തോളമായി സലാലയിലെ ഗ്രാന്റ് എന്റർപ്രൈസസ് എന്ന സ്ഥാപനത്തിൽ ഇലക്ട്രിക്കൽ സേഫ്റ്റി ഓഫിസറായി ജോലി ചെയ്തു വരികയായിരുന്നു.
മാതാവ് - മറിയാമ്മ വർഗീസ്. ഭാര്യ - നീതുമോൾ മാത്യൂ (നഴ്സ്, സുൽത്താൻ ഖാബൂസ് ഹോസ്‍പിറ്റൽ). മക്കൾ - ഡാൻ വർഗ്ഗീസ് സിജോ, ഡെറിക്, ജൂസെഫ്.
Expatriate Malayali youth fell from the balcony and died