6 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസിയുടെ മോചനം സാധ്യമാക്കി പ്ലീസ് ഇന്ത്യ

6 വർഷമായി ജയിലിൽ കഴിയുന്ന പ്രവാസിയുടെ മോചനം സാധ്യമാക്കി പ്ലീസ് ഇന്ത്യ
Nov 4, 2021 04:48 PM | By Shalu Priya

റിയാദ് : തമിഴ്നാട് സ്വദേശിയായ സുബ്രഹ്‌മണ്യന്റെ ജയിൽ നിന്നും മോചനം സാധ്യമാക്കി പ്ലീസ്‌ ഇന്ത്യ പ്രവർത്തകരുടെ ഇടപെടൽ. പ്ലീസ് ഇന്ത്യ ഡിപ്ലോമാറ്റിക് ജനറൽ സെക്രട്ടറി അൻഷാദ് കരുനാഗപ്പള്ളിയോട് സുബ്രഹ്മണ്യൻ സഹായം അഭ്യർഥിക്കുകയായിരുന്നു.

ഹൗസ് ഡ്രൈവറായി സൗദിയിലെത്തിയ സുബ്രഹ്മണ്യൻ ഓടിച്ചിരുന്ന കാർ മോഷണം പോയതുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. കഴിഞ്ഞ 6 വർഷമായി ചെയ്യാത്ത തെറ്റിന് ജയിൽ ശിക്ഷ അനുഭവിക്കുന്ന സുബ്രഹ്മണ്യന് ഇനിയും ശിക്ഷ ബാക്കി നിൽക്കവേയാണ് അൻഷാദ് കരുനാഗപ്പള്ളിയുടെ നിരന്തര ശ്രമമായി മോചനം സാധ്യമായത്.റിയാദിലെ ക്രിമിനൽ വക്കീൽ അബ്ദുല്ലാ മിസ്ഫർ അൽ ദോസരിയുടെ സഹായത്തോടെ പരാതിക്കാരനായ സൗദിയെ ബന്ധപ്പെട്ടു കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും കോടതിയെ സമീപിച്ചു സുബ്രഹ്മണ്യന്റെ ജയിൽ മോചനം നേടിയെടുക്കുകയും ആയിരുന്നു .

കഴിഞ്ഞ ദിവസം റിയാദിൽ നിന്നും ടിക്കറ്റ് നൽകി സുബ്രഹ്മണ്യനെ പ്ലീസ് ഇന്ത്യ പ്രവർത്തകർ നാട്ടിലേക്ക് യാത്രയാക്കി. നാട്ടിലെത്തിയ സുബ്രഹ്മണ്യനും കുടുംബവും പ്ലീസ് ഇന്ത്യ പ്രവർത്തകർക്ക് നന്ദി അറിയിച്ചു.

പ്ലീസ് ഇന്ത്യയുടെയും വെൽഫെയർ വിംഗിന്റെയും ഡിപ്ലോമാറ്റിക് വോളന്റിയർമാരുടെയും ഹെൽപ്പ് ഡെസ്കിന്റെയും നിരന്തര ഇടപെടൽ ജയിലിൽ കിടക്കുന്നവർക്ക് പോലും പ്രതീക്ഷ നൽകുന്നു എന്നുള്ളതിൽ സന്തോഷമുണ്ടെന്നും നിയമപരമായ സഹായം തേടുന്നതിന്റെ ഭാഗമായി ഇന്ത്യൻ എംബസിയുടെയും റിയാദ് ഗവർണറേറ്റിന്റെയും സൗദിയിലെ വക്കീലന്മാരുടെയും നിയമോപദേശങ്ങൾ പ്ലീസ് ഇന്ത്യ സ്വീകരിച്ചുകൊണ്ടിരിക്കുകയാണെന്നും അർഹതപ്പെട്ടവർക്ക് സൗജന്യമായി നിയമസഹായം ചെയ്തു കൊടുത്തുവരികയാണെന്നും ലത്തീഫ് തെച്ചിയും അൻഷാദ് കരുനാഗപ്പള്ളിയും അറിയിച്ചു.

പ്ലീസ് ഇന്ത്യയുടെ ഗ്ലോബൽ നേതാക്കളായ അഡ്വക്കറ്റ്: ജോസ് അബ്രഹാം, നീതു ബെൻ, അഡ്വക്കറ്റ് റിജി ജോയ്, മൂസ്സ മാസ്റ്റർ, വിജയ ശ്രീരാജ്, റബീഷ് കോക്കല്ലൂർ ,സുധീഷ അഞ്ചുതെങ്ങ്, സൂരജ് കൃഷ്ണ, ഷബീർ മോൻ, തുടങ്ങിയവർ വിവിധ ഘട്ടങ്ങളിലായി സഹായവുമായി കൂടെ ഉണ്ടായിരുന്നു.

Please India release expatriate who has been in jail for 6 years

Next TV

Related Stories
സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ  എണ്ണം ഉയരുന്നു

Jan 27, 2022 10:37 PM

സൗദി അറേബ്യയിൽ കൊവിഡ് രൂക്ഷം; ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ഉയരുന്നു

സൗദി അറേബ്യയിൽ കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലുള്ളവരുടെ എണ്ണം ദിനംപ്രതി ഉയരുന്നു. ആകെ ചികിത്സയിലുള്ള 39,981 രോഗികളിൽ 789 പേരുടെ നില...

Read More >>
സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

Jan 27, 2022 09:01 PM

സൗദി ദേശീയ പതാകയെ അപമാനിച്ച കേസ്; നാല് പ്രവാസികള്‍ അറസ്റ്റില്‍

സൗദി ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ നാല് വിദേശികളെ പൊലീസ് അറസ്റ്റ് ചെയ്‍തു. എല്ലാവരും ബംഗ്ലാദേശുകാരാണെന്നാണ്...

Read More >>
നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

Jan 27, 2022 09:15 AM

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു

നാദാപുരം സ്വദേശിയായ യുവതി ദോഹയിൽ ഷോക്കേറ്റ് മരിച്ചു...

Read More >>
മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

Jan 26, 2022 09:07 PM

മസ്‍തിഷ്‍കാഘാതം; മലയാളി നഴ്‍സ് സൗദി അറേബ്യയില്‍ മരിച്ചു

മലയാളി നഴ്‍സ് സൗദി അറേബ്യയില്‍...

Read More >>
ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

Jan 26, 2022 08:01 PM

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌ ഖത്തര്‍

ഗാര്‍ഹിക തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ ഫീസ് പരിധി നിശ്ചയിച്ച്‌...

Read More >>
യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

Jan 26, 2022 07:45 PM

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്

യുഎഇയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 2369 പേർക്കുകൂടി കോവിഡ്...

Read More >>
Top Stories