---
title: "സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ല; ഉത്തരവിറക്കി ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി "
english_title: "Alcohol cannot be sold in duty free shops in Saudi Arabia; Tax and Customs Authority issued an order"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89203/alcohol-cannot-be-sold-in-duty-free-shops-in-saudi-arabia-tax-and-customs-authority-issued-an-order"
published_at: "2023-01-09T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bbb1fd7ea77_duty_free.jpg"
keywords: []
---

# സൗദിയിൽ ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ല; ഉത്തരവിറക്കി ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി 

> **Lead Summary:** **സൗദി:** ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് സൗദി കസ്റ്റംസ്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉത്തരവ്.

## Article Content

**സൗദി:** ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്ന് സൗദി കസ്റ്റംസ്. സൗദി അറേബ്യയിലെ വിമാനത്താവളങ്ങളിലും മറ്റ് അതിര്‍ത്തി കവാടങ്ങളിലും പ്രവര്‍ത്തിക്കുന്ന ഡ്യൂട്ടി ഫ്രീ ഷോപ്പുകളില്‍ മദ്യം വില്‍ക്കാന്‍ പാടില്ലെന്നാണ് ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി ഉത്തരവ്.

ട്വിറ്ററിലൂടെയാണ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്.ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ക്ക് ബാധകമാകുന്ന നിയമമനുസരിച്ചാണ് തീരുമാനമെന്ന് അതോറിറ്റി അറിയിച്ചു. ജിസിസി രാജ്യങ്ങള്‍ക്കായി ഏകീകൃത കസ്റ്റംസ് നിയമപ്രകാരം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള കസ്റ്റംസ് നിയമങ്ങളും വ്യവസ്ഥകളും അതോറിറ്റി ചൂണ്ടിക്കാട്ടി.

ഡ്യൂട്ടി ഫ്രീ ഷോപ്പുകളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധ നിയന്ത്രണങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. വ്യോമ, കടല്‍ ഗതാഗതം വഴി രാജ്യത്തേക്ക് എത്തുന്നവര്‍ക്കും പുറത്തേക്ക് പോകുന്നവര്‍കര്‍ക്കുമായി ആവശ്യാനുസരണം ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ തുറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനമെടുത്തിരുന്നു.

ഇതിന്റെ ഭാഗമായാണ് നിയമങ്ങളും വ്യവസ്ഥകളും രൂപീകരിച്ചത്.റിയാദ്, ജിദ്ദ, ദമാം, മദീന എന്നിവിടങ്ങളിലെ വിമാനത്താവളങ്ങളിലെ പാസഞ്ചര്‍ ഹാളുകളില്‍ നിലവില്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ കൂടുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുകള്‍ സ്ഥാപിക്കാനും തീരുമാനമുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89203/alcohol-cannot-be-sold-in-duty-free-shops-in-saudi-arabia-tax-and-customs-authority-issued-an-order)