---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "Expatriate Malayali died due to heart attack"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89320/expatriate-malayali-died-due-to-heart-attack"
published_at: "2023-01-09T22:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bc4a5128aba_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **റിയാദ്: **കണ്ണൂർ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ അന്തരിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജരായ വി.പി. നജീബാണ് മരിച്ചത്.

## Article Content

**റിയാദ്: **കണ്ണൂർ തലശ്ശേരി സ്വദേശി ഹൃദയാഘാതം മൂലം മക്കയിൽ അന്തരിച്ചു. മക്കയിലെ ഏഷ്യൻ പോളിക്ലിനിക് മാനേജരായ വി.പി. നജീബാണ് മരിച്ചത്.

ഭാര്യ - മേലേക്കണ്ടി മുഹമ്മദലിയുടെ മകൾ ഫാഇസ, മക്കൾ - ആതിഫ്, അഫ്ര, അമൽ, സഹോദരങ്ങൾ - മുജീബ് (റിയാദ്), ശുഐബ് (ചെന്നൈ), ആഇശ (ജിദ്ദ).

മക്ക കിങ് ഫൈസൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങൾ പൂർത്തിയാക്കി മക്കയിൽ ഖബറടക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89320/expatriate-malayali-died-due-to-heart-attack)