---
title: "കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; നാല് പ്രവാസികള്‍ക്ക് ദാരുണാന്ത്യം "
english_title: "An accident involving an out-of-control car in Kuwait; Tragic end for four expatriates"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89476/an-accident-involving-an-out-of-control-car-in-kuwait-tragic-end-for-four-expatriates"
published_at: "2023-01-10T21:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bd8e2dda918_accident.jpg"
keywords: []
---

# കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് അപകടം; നാല് പ്രവാസികള്‍ക്ക് ദാരുണാന്ത്യം 

> **Lead Summary:** **കുവൈത്ത് സിറ്റി : **കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം.

## Article Content

**കുവൈത്ത് സിറ്റി : **കുവൈത്തില്‍ നിയന്ത്രണംവിട്ട കാറിടിച്ച് നാല് പ്രവാസികള്‍ മരിച്ചു. സാല്‍മിയയിലെ ബല്‍ജാത് സ്‍ട്രീറ്റിലായിരുന്നു അപകടം.

കനത്ത മഴയുണ്ടായിരുന്ന സമയത്ത് കുവൈത്തി പൗരന്‍ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം വിട്ട് റോ‍ഡരികിലെ കോണ്‍ക്രീറ്റ് ബാരിയറില്‍ ഇടിക്കുകയായിരുന്നു.ഈ സമയം റോഡ് മുറിച്ചുകടക്കുകയായിരുന്ന പ്രവാസികളാണ് വാഹനം ഇടിച്ച് മരിച്ചത്.

ഇവരെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. വാഹനം ഓടിച്ചിരുന്ന കുവൈത്തി പൗരനും പരിക്കുകളും ഒടിവുകളും സംഭവിച്ചിട്ടുണ്ട്.

ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. കുവൈത്ത് ഫയര്‍ഫോഴ്‍സും മറ്റ് ഏജന്‍സികളിലെ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89476/an-accident-involving-an-out-of-control-car-in-kuwait-tragic-end-for-four-expatriates)