---
title: "പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു"
english_title: "A Malayali youth died at his residence in Riyadh."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89507/a-malayali-youth-died-at-his-residence-in-riyadh"
published_at: "2023-01-11T06:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be111681d51_death.jpg"
keywords: []
---

# പ്രവാസി മലയാളി യുവാവ് താമസസ്ഥലത്ത് മരിച്ചു

> **Lead Summary:** **റിയാദ്: **മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നെടുവ ചന്ദു വീട്ടിൽ സജീർ ആണ് മരിച്ചത്.

## Article Content

**റിയാദ്: **മലയാളി യുവാവ് റിയാദിലെ താമസസ്ഥലത്ത് മരിച്ചു. മലപ്പുറം പരപ്പനങ്ങാടി സ്വദേശി നെടുവ ചന്ദു വീട്ടിൽ സജീർ ആണ് മരിച്ചത്.

റിയാദിൽ സെക്യൂരിറ്റി ഗാര്‍ഡായി ജോലി ചെയ്യുകയായിരുന്നു. എട്ട് വർഷത്തോളം സൗദിയിൽ വിവിധയിടങ്ങളിലായി ജോലി ചെയ്തിരുന്ന ഇദ്ദേഹം പ്രവാസം അവസാനിപ്പിച്ച് നാട്ടിൽ പോയ ശേഷം പുതിയ വിസയിൽ ഏഴ് മാസം മുമ്പാണ് തിരിച്ചെത്തിയത്.

പിതാവ് - അബ്ദുല്ലത്തീഫ്, മാതാവ് - കദീജ, ഭാര്യ - ഫൗസിയ. മരണാനന്തര നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ജനറൽ കൺവീനർ ഷറഫ് പുളിക്കൽ, ഇസ്‍ഹാഖ് താനൂർ, ജാഫർ വീമ്പൂർ എന്നിവർ രംഗത്തുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89507/a-malayali-youth-died-at-his-residence-in-riyadh)