---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു "
english_title: "A native of Kollam died in Jeddah due to a heart attack."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89595/a-native-of-kollam-died-in-jeddah-due-to-a-heart-attack"
published_at: "2023-01-11T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63be71b9d5f1a_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു 

> **Lead Summary:** **റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു. കൊല്ലം റോഡുവിള സ്വദേശി പുത്തൻ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് മരിച്ചത്.

## Article Content

**റിയാദ്:** ഹൃദയാഘാതത്തെ തുടർന്ന് കൊല്ലം സ്വദേശി ജിദ്ദയില്‍ അന്തരിച്ചു. കൊല്ലം റോഡുവിള സ്വദേശി പുത്തൻ വീട്ടില്‍ ശിഹാബുദ്ദീന്‍ ആണ് മരിച്ചത്.

റോഡുവിള പുത്തൻവീട് ജമാൽ - നബ്‍സ ബീവി ദമ്പതികളുടെ മകനാണ്. ജിദ്ദ ഹയ്യു സാമിറില്‍ കുടിവെള്ള കമ്പനി ജോലിക്കാരനായിരുന്നു.

ന്യൂ ഏജ് ഇന്ത്യ ഫോറം പ്രവർത്തകനായിരുന്നു. ഭാര്യ - ഹലീമ. മക്കള്‍ - ആഫിയ, ആലിയ. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ ആരംഭിച്ചതായി ന്യൂഏജ് ഭാരവാഹികളും സുഹൃത്തുക്കളും അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89595/a-native-of-kollam-died-in-jeddah-due-to-a-heart-attack)