---
title: "അധികൃതര്‍ അറസ്റ്റ് ചെയ്‍ത പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍"
english_title: "Expatriate women arrested by the authorities hanged in the deportation center"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89718/expatriate-women-arrested-by-the-authorities-hanged-in-the-deportation-center"
published_at: "2023-01-12T07:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63bf69d8aa164_baharin.jpg"
keywords: []
---

# അധികൃതര്‍ അറസ്റ്റ് ചെയ്‍ത പ്രവാസി വനിത നാടുകടത്തല്‍ കേന്ദ്രത്തില്‍ തൂങ്ങിമരിച്ച നിലയില്‍

> **Lead Summary:** **മനാമ : **ബഹ്റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

## Article Content

**മനാമ : **ബഹ്റൈനില്‍ നാടുകടത്തല്‍ കേന്ദ്രത്തില്‍ പാര്‍പ്പിച്ചിരുന്ന പ്രവാസി വനിതയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

താമസ നിയമങ്ങള്‍ ലംഘിച്ച് രാജ്യത്ത് കഴിഞ്ഞുവരികയായിരുന്ന ഇവര്‍ അധികൃതര്‍ നടത്തിയ പരിശോധനയില്‍ പിടിയിലായതിനെ തുടര്‍ന്നാണ് നാടുകടത്തല്‍ കേന്ദ്രത്തിലെത്തിയത്.

40 വയസിന് മുകളില്‍ പ്രായമുള്ള ഇവരെ സ്വന്തം നാട്ടിലേക്ക് കയറ്റിവിടുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയായിരുന്നു. മരണപ്പെട്ട സ്‍ത്രീയെ സംബന്ധിച്ചുള്ള മറ്റ് വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ആവശ്യമായി നിയമ നടപടികളെല്ലാം പൂര്‍ത്തീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സംഭവം പബ്ലിക് പ്രോസിക്യൂഷനെ അറിയിച്ചിട്ടുണ്ടെന്നും ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89718/expatriate-women-arrested-by-the-authorities-hanged-in-the-deportation-center)