വിപുലമായ സജ്ജീകരണങ്ങളോടെ മദ്യ നിര്‍മാണം; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍

വിപുലമായ സജ്ജീകരണങ്ങളോടെ മദ്യ നിര്‍മാണം; കുവൈത്തില്‍ യുവാവ് അറസ്റ്റില്‍
Jan 12, 2023 12:57 PM | By Susmitha Surendran

കുവൈത്ത് സിറ്റി: കുവൈത്തില്‍ വിപുലമായ സജ്ജീകരണങ്ങളോടെ വന്‍തോതില്‍ മദ്യം നിര്‍മിച്ചിരുന്ന കേന്ദ്രം പരിശോധനയില്‍ കണ്ടെത്തി.

വഫ്റയിലാണ് മദ്യ നിര്‍മാണ കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള അഹ്‍മദി സെക്യൂരിറ്റി ഡയറക്ടറേറ്റില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധന നടത്തിയത്. റെയ്ഡ് നടക്കുന്ന സമയത്ത് ഇവിടെ ഉണ്ടായിരുന്ന ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‍തു.

മദ്യം നിര്‍മിക്കാനുള്ള ഡിസ്‍റ്റിലേഷന്‍ പ്രക്രിയക്ക് വേണ്ട വിപുലമായ സംവിധാനങ്ങള്‍ ഇവിടെ ഒരുക്കിയിരുന്നു. നിര്‍മാണം പൂര്‍ത്തിയായി വില്‍പനയ്ക്ക് തയ്യാറാക്കി വെച്ചിരുന്ന 217 ബോട്ടില്‍ മദ്യവും പിടിച്ചെടുത്തു.

മദ്യ നിര്‍മാണത്തിന് ആവശ്യമായ പലതരം ഉപകരണങ്ങള്‍ ഇവിടെയുണ്ടായിരുന്നു. അറസ്റ്റിലായ വ്യക്തിയെയും പിടികൂടിയ സാധനങ്ങളും തുടര്‍ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.

 മദ്യ നിര്‍മാണ കേന്ദ്രത്തിന്റെ ചിത്രങ്ങള്‍ കുവൈത്ത് ആഭ്യന്തര മന്ത്രാലയം തങ്ങളുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജില്‍ പ്രസിദ്ധീകരിക്കുകയും ചെയ്‍തു. അറസ്റ്റിലായ വ്യക്തിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Alcohol manufacturing; A young man was arrested in Kuwait

Next TV

Related Stories
#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

Mar 29, 2024 10:15 AM

#Murdercase | ആ​റ്​ മാ​സം പ്രാ​യ​മു​ള്ള കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ യു​വ​തി പി​ടി​യി​ൽ

കു​​ട്ടി​യു​ടെ മാ​താ​വി​നെ​യും സു​ഹൃ​ത്തി​നെ​യും റി​മാ​ൻ​ഡ്​ ചെ​യ്യാ​ൻ...

Read More >>
#death |പ്രവാസി മലയാളി  യുവാവ് ഒമാനിൽ അന്തരിച്ചു

Mar 29, 2024 06:40 AM

#death |പ്രവാസി മലയാളി യുവാവ് ഒമാനിൽ അന്തരിച്ചു

മസ്കത്തിലെ സ്വകാര്യ സ്ഥാപനത്തിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്ന ഫവാസ് സാമൂഹിക പ്രവർത്തനങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു....

Read More >>
#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

Mar 28, 2024 09:44 AM

#death | കോ​ഴി​ക്കോ​ട് സ്വദേശി ദ​മ്മാ​മി​ൽ അന്തരിച്ചു

കോ​ഴി​ക്കോ​ട്​ മു​ച്ചു​ന്തി, കു​റ്റി​ച്ചി​റ ചെ​റി​യ തോ​പ്പി​ല​ക​ത്ത്​ മാ​മു​ക്കോ​യ, ചെ​റു​വീ​ട്ടി​ൽ ആ​യി​ഷാ​ബി​ ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ...

Read More >>
#death |  പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

Mar 27, 2024 08:38 PM

#death | പക്ഷാഘാതം; കോഴിക്കോട് സ്വദേശി സൗദിയിൽ അന്തരിച്ചു

രോ​ഗം ഭേദമായ ശേഷം സാമൂഹിക പ്രവർത്തനങ്ങളിൽ ഉൾപ്പടെ സജീവമായി വരികെ മൂന്ന് ദിവസം മുൻപ് ഫൈസലിന് പക്ഷാഘാതം...

Read More >>
#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

Mar 27, 2024 07:44 PM

#death |വടകര സ്വദേശി ബഹ്റൈനിൽ അന്തരിച്ചു

പൊന്നരുത്തമ്മൽ പ്രശാന്ത് (43) ആണ്...

Read More >>
#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

Mar 27, 2024 07:26 PM

#death | കൊയിലാണ്ടി സ്വദേശി ദുബൈയിൽ അന്തരിച്ചു

ദുബൈ നാഷനൽ സ്​റ്റോറിൽ സെയിൽ ഓഫിസറായിരുന്നു....

Read More >>
Top Stories