---
title: "വിറകിനായി മരം മുറിച്ചു; പ്രവാസി അറസ്റ്റില്‍ "
english_title: "Expatriate arrested in Oman for chopping wood for firewood"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/8987/expatriate-arrested-in-oman-for-chopping-wood-for-firewood"
published_at: "2021-11-05T09:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6184b1ba7a3ba_arrest.jpg"
keywords: []
---

# വിറകിനായി മരം മുറിച്ചു; പ്രവാസി അറസ്റ്റില്‍ 

> **Lead Summary:** **മസ്‍കത്ത് : **വിറകിനായി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റിലായി . ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വിറകുണ്ടാക്കിയതും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്‍തതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

## Article Content

**മസ്‍കത്ത് : **വിറകിനായി മരം മുറിച്ച പ്രവാസി ഒമാനില്‍ അറസ്റ്റിലായി . ദോഫാര്‍ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് എണ്‍വയോണ്‍മെന്റാണ് ഇക്കാര്യം അറിയിച്ചത്. മരം മുറിച്ച് വിറകുണ്ടാക്കിയതും വിറക് കത്തിച്ചതിനുമാണ് ഇയാളെ അറസ്റ്റ് ചെയ്‍തതെന്നും അധികൃതര്‍ പുറത്തിറക്കിയ പ്രസ്‍താവനയില്‍ പറയുന്നു.

വിറക് അധികൃതര്‍ പിടിച്ചെടുത്തു. പിടിയിലായ വ്യക്തിക്കെതിരെ നിയമ നടപടികള്‍ പൂര്‍ത്തീകീരിച്ചതായും അധികൃതര്‍ അറിയിച്ചു. ഇത്തരം നിയമ ലംഘനങ്ങള്‍ ആരെങ്കിലും നടത്തുന്നത് ശ്രദ്ധയില്‍പെട്ടാല്‍ പൊതുജനങ്ങള്‍ എണ്‍വയോണ്‍മെന്റ് അതോരിറ്റിയെ വിവരമറിയിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/8987/expatriate-arrested-in-oman-for-chopping-wood-for-firewood)