---
title: "ഷൂവിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോ കൊക്കെയ്ൻ പിടികൂടി"
english_title: "One and a half kilos of cocaine, which he tried to smuggle into Qatar by hiding it in a shoe, was seized"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/89967/one-and-a-half-kilos-of-cocaine-which-he-tried-to-smuggle-into-qatar-by-hiding-it-in-a-shoe-was-seized"
published_at: "2023-01-13T09:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c0dbd6b2f9b_Untitled-1.jpg"
keywords: []
---

# ഷൂവിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോ കൊക്കെയ്ൻ പിടികൂടി

> **Lead Summary:** **ഷൂ**വിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ൻ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരാണ് 1553.8 ഗ്രാം കൊക്കെയ്ൻ ഷൂവിനുള്ളിൽനിന്ന് പിടിച്ചെടുത്തത്.

## Article Content

**ഷൂ**വിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ൻ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരാണ് 1553.8 ഗ്രാം കൊക്കെയ്ൻ ഷൂവിനുള്ളിൽനിന്ന് പിടിച്ചെടുത്തത്.

മയക്കുമരുന്ന്, നിയമവിരുദ്ധ മരുന്നുകൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഖത്തർ കസ്റ്റംസ് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/89967/one-and-a-half-kilos-of-cocaine-which-he-tried-to-smuggle-into-qatar-by-hiding-it-in-a-shoe-was-seized)