---
title: "കേന്ദ്രമന്ത്രി വി. മുരളീധരന്റെ സൗദി സന്ദർശനം റദ്ദാക്കി "
english_title: "Central Minister V. Muralidharan's Saudi visit cancelled"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90029/central-minister-v-muralidharans-saudi-visit-cancelled"
published_at: "2023-01-13T13:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c1124cb5998_v_muraleedaran.jpg"
keywords: []
---

# കേന്ദ്രമന്ത്രി വി. മുരളീധരന്റെ സൗദി സന്ദർശനം റദ്ദാക്കി 

> **Lead Summary:** **റിയാദ്:** സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരന്റെ സന്ദർശനം മാറ്റിവെച്ചു.

## Article Content

**റിയാദ്:** സൗദി അറേബ്യയിൽ ഈ മാസം 15 മുതൽ 17 വരെ നടത്താൻ നിശ്ചയിച്ചിരുന്ന ഇന്ത്യൻ വിദേശകാര്യ സഹമന്ത്രിയും പാർലമെന്ററികാര്യ മന്ത്രിയുമായ വി. മുരളീധരന്റെ സന്ദർശനം മാറ്റിവെച്ചു.

ഔദ്യോഗിക പര്യടനത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. പുതുക്കിയ സന്ദർശന തീയതി എന്നാണെന്ന് അറിയിച്ചിട്ടില്ല.

സൗദി അധികൃതരുമായി വിവിധ തലങ്ങളിൽ കൂടിക്കാഴ്ചകളും മറ്റ് ഔദ്യോഗിക പരിപാടികളും ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ദമ്മാമിലും റിയാദിലും പ്രവാസി ഇന്ത്യക്കാരുമായുള്ള മുഖാമുഖം പരിപാടിയും നിശ്ചയിക്കപ്പെട്ടിരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90029/central-minister-v-muralidharans-saudi-visit-cancelled)