---
title: "സൗദിയിൽ മിനി ട്രക്കും ട്രെയ്​ലറും കൂട്ടിയിടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം "
english_title: "Mini truck and trailer collide in Saudi, tragic end for Malayali"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90312/mini-truck-and-trailer-collide-in-saudi-tragic-end-for-malayali"
published_at: "2023-01-14T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2d15d80bef_Untitled-1.jpg"
keywords: []
---

# സൗദിയിൽ മിനി ട്രക്കും ട്രെയ്​ലറും കൂട്ടിയിടിച്ച് മലയാളിയ്ക്ക് ദാരുണാന്ത്യം 

> **Lead Summary:** **റിയാദ് ​: **സൗദിയിൽ മിനി ട്രക്കും ട്രെയ്​ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദ്​ - ദമ്മാം ഹൈവേയിൽ വ്യാഴാഴ്​ച അർധരാത്രി 12ഓടെയുണ്ടായ അപകടത്തിൽ​ മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് ആണ്​ മരിച്ചത്​.

## Article Content

**റിയാദ് ​: **സൗദിയിൽ മിനി ട്രക്കും ട്രെയ്​ലറും കൂട്ടിയിടിച്ച് മലയാളി മരിച്ചു. റിയാദ്​ - ദമ്മാം ഹൈവേയിൽ വ്യാഴാഴ്​ച അർധരാത്രി 12ഓടെയുണ്ടായ അപകടത്തിൽ​ മലപ്പുറം മേലാറ്റൂർ എടപ്പറ്റ സ്വദേശി മുട്ടുപാറ യൂസുഫ് ആണ്​ മരിച്ചത്​.

റിയാദ്​ നഗരത്തിലേക്കുള്ള പ്രവേശന കവാടത്തിന്​ ഏതാനും കിലോമീറ്ററകലെയാണ്​ സംഭവം. റിയാദിൽ കെൻസ്​ എന്ന കമ്പനിയിൽ ഡ്രൈവറായ യൂസുഫ്​ മിനി ട്രക്കിൽ ദമ്മാമിൽ സാധനങ്ങളെത്തിച്ച് വിതരണം ചെയ്​ത ശേഷം​ മടങ്ങുന്നതിനിടെയാണ്​ അപകടം.

യൂസുഫ്​ സംഭവസ്ഥലത്ത്​ തന്നെ മരിച്ചു. ഉടൻ സ്ഥലത്തെത്തിയ ​പൊലീസ്​ മൃതദേഹം ആശുപത്രിയിലേക്ക്​ മാറ്റി.​ അപകട വിവരം കമ്പനിയധികൃതരെ അറിയിക്കുകയും ചെയ്​തു. ദീർഘകാലമായി സൗദിയിൽ പ്രവാസിയായ യൂസുഫ്​ രണ്ടുമാസം മുമ്പാണ്​ നാട്ടിൽ പോയത്.

10 ദിവസം നാട്ടിൽ ചെലവഴിച്ച ശേഷമാണ് മടങ്ങിയത്​. അടുത്ത മാർച്ചിൽ വീണ്ടും ലീവിൽ നാട്ടിൽ വരാമെന്ന് പറഞ്ഞിരുന്നു​.

പിതാവ്​: ബീരാൻ. മാതാവ്: മുണ്ടക്കോട്ടെ ചുണ്ടങ്ങ മറിയ. ഭാര്യ: ഐനിക്കോട് സ്വദേശിനി റജീന പട്ടിക്കാടൻ. മക്കൾ: സന നസറിൻ (14), ഷഹൽ ഷാൻ (10), ഫാത്തിമ ഷസ്സ (രണ്ടര വയസ്​). മൃതദേഹം നാട്ടിൽ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90312/mini-truck-and-trailer-collide-in-saudi-tragic-end-for-malayali)