---
title: "വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയ യുവാവ് നിര്യാതനായി"
english_title: "The young man who came to UAE to renew his visa passed away"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90314/the-young-man-who-came-to-uae-to-renew-his-visa-passed-away"
published_at: "2023-01-14T21:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c2d24b10d33_death.jpg"
keywords: []
---

# വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയ യുവാവ് നിര്യാതനായി

> **Lead Summary:** **വി**സ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയ യുവാവ് നിര്യാതനായി. വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയതാണ്​.

## Article Content

**വി**സ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയ യുവാവ് നിര്യാതനായി. വല്ലപ്പുഴ ചെവിക്കല്‍ ചെട്ടിയാര്‍ തൊടി സുഹൈല്‍ ആണ് മരിച്ചത്. വിസ പുതുക്കുന്നതിനായി യു.എ.ഇയിൽ എത്തിയതാണ്​.

വ്യാഴാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം സ്വകാര്യ ഹോട്ടലിലായിരുന്നു താമസം.രാവിലെ എഴുന്നേല്‍ക്കാത്തത് ശ്രദ്ധയില്‍പെട്ടതോടെ പൊലീസിനെ അറിയിച്ച് ആംബുലന്‍സിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

ഹൃദയ സ്തംഭനമാണ് മരണ കാരണമെന്ന്​ ബന്ധുക്കൾ അറിയിച്ചു.ഹമരിയയില്‍ 25 വര്‍ഷമായി ശറഫ് കോ ഓയില്‍ കമ്പനി നടത്തിയിരുന്ന പിതാവ് ശറഫുദ്ധീന്‍ (ബാവ) ഇപ്പോള്‍ യു.കെയിലാണ്.

മാതാവ്: റഹീന. മൂന്ന് സഹോദരങ്ങളുണ്ട്. കെല്ല മുഹമ്മദിന്‍റെ പേരക്കുട്ടിയാണ്. മൃതദേഹം ശനിയാഴ്ച രാത്രി നാട്ടിലേക്ക്​ കൊണ്ടുപോകും.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90314/the-young-man-who-came-to-uae-to-renew-his-visa-passed-away)