---
title: "യു.എ.ഇയിൽ ഇന്ന് മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ കേന്ദ്രം "
english_title: "Chance of rain in UAE today; The Meteorological Center issued a warning"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90423/chance-of-rain-in-uae-today-the-meteorological-center-issued-a-warning"
published_at: "2023-01-15T14:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c3bd1e892b3_UAE_RAIN.jpg"
keywords: []
---

# യു.എ.ഇയിൽ ഇന്ന് മഴക്ക് സാധ്യത; ജാഗ്രതാ നിർദേശം നൽകി കാലാവസ്ഥാ കേന്ദ്രം 

> **Lead Summary:** **യു.എ.ഇ:** യു.എ.ഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

## Article Content

**യു.എ.ഇ:** യു.എ.ഇയിൽ ചില പ്രദേശങ്ങളിൽ ഇന്ന് മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. റോഡുകളിൽ ദൂരക്കാഴ്ച കുറയാൻ സാധ്യതയുള്ളതിനാൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

രാജ്യത്ത് പൊതുവെ ഭാഗികമായി മേഘാവൃതമായിരിക്കും. ചില പടിഞ്ഞാറൻ തീരപ്രദേശങ്ങളൽ മഴപെയ്യാനും സാധ്യതയുണ്ട്. അബുദബിയിൽ 27 ഡിഗ്രി സെൽഷ്യസിലേക്കും ദുബൈയിൽ 24 ഡിഗ്രി സെൽഷ്യസിലേക്കും താപനില ഉയർന്നേക്കാം.

അതേസമയം അബുദബിയിൽ കുറഞ്ഞ താപനില 16 ഡിഗ്രി സെൽഷ്യസും ദുബൈയിൽ 17 ഡിഗ്രി സെൽഷ്യസുമായിരിക്കും. പർവതപ്രദേശങ്ങളിൽ 7 ഡിഗ്രി സെൽഷ്യസ് വരെ താപനില താഴാനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90423/chance-of-rain-in-uae-today-the-meteorological-center-issued-a-warning)