---
title: "മലയാളി വനിത റിയാദിൽ നിര്യാതയായി"
english_title: "Malayali woman passed away in Riyadh"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/90712/malayali-woman-passed-away-in-riyadh"
published_at: "2023-01-16T20:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c569e209d35_death.jpg"
keywords: []
---

# മലയാളി വനിത റിയാദിൽ നിര്യാതയായി

> **Lead Summary:** **റിയാദ്: ** റിയാദിൽ ഹൃദയാഘാതം മൂലം മലയാളി വീട്ടമ്മ നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം . നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു.

## Article Content

**റിയാദ്: ** റിയാദിൽ ഹൃദയാഘാതം മൂലം മലയാളി വീട്ടമ്മ നിര്യാതയായി. കൊല്ലം അഞ്ചല്‍ തടിക്കാട് സ്വദേശിനി സബീല ബീവി നിസ്സാർ മരിച്ചത്. പുലർച്ചെയായിരുന്നു സംഭവം . നെഞ്ച് വേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകായായിരുന്നു. പ്രവേശിപ്പിച്ച ഉടനെ തന്നെ മരണം സംഭവിച്ചു.

റിയാദിലെ ഹലാ യൂണിഫോം ഉടമയും ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ.സി.എഫ് ) ഗുറാബി സെക്ടർ സെക്രട്ടറിയുമായ നിസാർ അഞ്ചൽ ആണ് ഭർത്താവ്. മുഹമ്മദ് മുഹ്‌സിൻ, അഹ്‌സിൻ അഹമ്മദ്, മുഹ്സിന ബീവി എന്നിവർ മക്കളാണ്.

ഖാലിദ് കുഞ്ഞ് പിതാവും ഹംസത്ത് ബീവി നാഗൂർ കനി മാതാവുമാണ്. നിയമ നടപടികൾ പൂർത്തീകരിച്ച ശേഷം മൃതദേഹം റിയാദിൽ തന്നെ ഖബറടക്കം ചെയ്യുന്നതിനുള്ള ശ്രമം റിയാദ് ഐ.സി.എഫ് സഫ്‌വാ വളണ്ടിയർമാരുടെ നേതൃത്വത്തിൽ നടന്നു വരുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/90712/malayali-woman-passed-away-in-riyadh)