---
title: "പണത്തെ ചൊല്ലി വഴക്ക് :കുവൈത്തിൽ പ്രവാസി കൊല്ലപ്പെട്ടു"
english_title: "Expatriate killed in Kuwait"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/9095/expatriate-killed-in-kuwait"
published_at: "2021-11-05T18:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/618532a850afa_death.jpg"
keywords: []
---

# പണത്തെ ചൊല്ലി വഴക്ക് :കുവൈത്തിൽ പ്രവാസി കൊല്ലപ്പെട്ടു

> **Lead Summary:** **കുവൈത്ത്** : കുവൈത്തിൽ രണ്ട് പ്രവാസികൾ തമ്മിലുണ്ടായ വഴക്ക് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. ജോർദാൻ സ്വദേശിയും ബംഗ്‌ളാദേശുകാരനുമാണ് ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു ഗാരേജിൽ വെച്ച് ഏറ്റ് മുട്ടിയത്.

## Article Content

**കുവൈത്ത്** : കുവൈത്തിൽ രണ്ട് പ്രവാസികൾ തമ്മിലുണ്ടായ വഴക്ക് ഒരാളുടെ കൊലപാതകത്തിൽ കലാശിച്ചു. ജോർദാൻ സ്വദേശിയും ബംഗ്‌ളാദേശുകാരനുമാണ് ഷുവൈഖ് ഇൻഡസ്‌ട്രിയൽ ഏരിയയിലെ ഒരു ഗാരേജിൽ വെച്ച് ഏറ്റ് മുട്ടിയത്.

ഇവർ തമ്മിൽ പണത്തെ ചൊല്ലി വാക്കുതർക്കമുണ്ടാവുകയും , ജോർദാൻകാരൻ ബംഗാളിയെ മർദിക്കുകയും ബലമായി തള്ളിയിടുകയുമായിരുന്നു തലയടിച്ചു വീണ ബംഗാളി വീഴ്ചയുടെ ആഘാതത്തിൽ ഉടൻ മരണപ്പെട്ടു .

സംഭവത്തിൽ പോലീസ് കൊലപാതക കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്‌തിരുന്നു പ്രതിയായ ജോർദാനിയൻ സ്വദേശി അൽപ സമയം മുമ്പ് പൊലീസിന് മുമ്പാകെ കീഴടങ്ങിയതായും അധികൃതർ അറിയിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/9095/expatriate-killed-in-kuwait)