---
title: "പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു"
english_title: "Expatriate Malayali died due to heart attack in Saudi Arabia."
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91072/expatriate-malayali-died-due-to-heart-attack-in-saudi-arabia"
published_at: "2023-01-18T19:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c7f8edebc18_death.jpg"
keywords: []
---

# പ്രവാസി മലയാളി ഹൃദയാഘാതം മൂലം അന്തരിച്ചു

> **Lead Summary:** **റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം മൂലം മരിച്ചത്.

## Article Content

**റിയാദ്:** പ്രവാസി മലയാളി സൗദി അറേബ്യയില്‍ ഹൃദയാഘാതം മൂലം അന്തരിച്ചു. തിരുവനന്തപുരം കുളത്തൂർ നല്ലൂർവട്ടം സ്വദേശി എം.എ. നിവാസിൽ അസാരിയ ആണ് റിയാദിന് സമീപം മജ്‍മഅയിൽ ഹൃദയാഘാതം മൂലം മരിച്ചത്.

റിയാദിൽനിന്ന്​ 230 കിലോമീറ്റര്‍ അകലെ മജ്മഅയിൽ ​30 വര്‍ഷമായി ബ്ലോക്ക് കമ്പനിയിൽ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.

പിതാവ് - ദാസൻ, മാതാവ് - തങ്കമ്മ, ഭാര്യ - ആലീസ്, മക്കൾ - മോനിഷ, അനീഷ. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും.

നടപടിക്രമങ്ങൾക്ക്​ മജ്മഅ കെ.എം.സി.സി നേതാക്കളായ മുസ്തഫ അങ്ങാടിപ്പുറം, സഹീർ തങ്ങള്‍ നെല്ലികുത്ത്, നജീം അഞ്ചൽ, നവാസ് ബീമാപ്പള്ളി, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകുന്നു.

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91072/expatriate-malayali-died-due-to-heart-attack-in-saudi-arabia)