തൊഴില്‍ അനുമതി രേഖ പുതുക്കല്‍; ഫീസ് നിരക്ക് അടുത്ത വര്‍ഷം മുതല്‍ അഞ്ചിരട്ടി ഉയരും

തൊഴില്‍ അനുമതി രേഖ പുതുക്കല്‍; ഫീസ് നിരക്ക് അടുത്ത വര്‍ഷം മുതല്‍ അഞ്ചിരട്ടി ഉയരും
Nov 5, 2021 08:48 PM | By Shalu Priya

കുവൈത്ത് സിറ്റി : കുവൈത്തില്‍ തൊഴില്‍ അനുമതി രേഖ (ഇദ്ന്‍ അമല്‍) പുതുക്കുന്നത് ഉള്‍പ്പെടെ വിദേശികള്‍ക്ക് നല്‍കുന്ന മുഴുവന്‍ സേവനങ്ങള്‍ക്കും 500 ശതമാനത്തില്‍ അധികം ഫീസ് വര്‍ധിപ്പിക്കാന്‍ മാനവശേഷി സമിതി ആലോചിക്കുന്നതായി റിപ്പോര്‍ട്ട്. ഇതിനായി പ്രത്യേക സമിതിയെ നിയോഗിച്ചതായും ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.

നിലവിലെ ഫീസ് നിരക്ക്അവലോകനം ചെയ്ത ശേഷം പുതിയ ഫീസ് നിരക്ക് നിശ്ചയിക്കുക എന്നതാണ് ഇതിനായി രൂപവത്കരിച്ച സമിതിയുടെ ചുമതല. ഇതര ഗള്‍ഫ് രാജ്യങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞ ഫീസ് ഈടാക്കുന്ന രാജ്യം കുവൈത്താണ്. അടുത്ത വര്‍ഷം മുതല്‍ വര്‍ധന നടപ്പിലാക്കി തുടങ്ങുമെന്നാണ് വിവരം.

തൊഴില്‍ അനുമതി രേഖ പുതുക്കുന്നതിന് പ്രതിവര്‍ഷം 10 ദിനാറാണ് ഇപ്പോഴത്തെ നിരക്ക്. എന്നാല്‍ പുതിയ നിയമം നടപ്പിലായാല്‍ ഇത് ഒറ്റയടിക്ക് 50 ദിനാര്‍ ആയി ഉയരും. അതേസമയം, മാനവശേഷി സമിതിയുടെ വരാനിരിക്കുന്ന തീരുമാനങ്ങളുടെ നിയമ നിര്‍മാണത്തിന് മേല്‍നോട്ടം വഹിക്കാന്‍ ഫത്വ ലെജിസ്ലേറ്റീവ് സമിതിയുടെ നേതൃത്വത്തില്‍ കമ്മിറ്റി രൂപവത്ക്കരിക്കാന്‍ വാണിജ്യ-വ്യവസായ മന്ത്രി ഡോ. അബ്ദുല്ല അല്‍ സല്‍മാന്റെ നേതൃത്വത്തിലുള്ള ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 60 വയസിനു മുകളില്‍ പ്രായമായവരുടെ താമസരേഖ പുതുക്കുന്നതിന് ഏര്‍പ്പെടുത്തിയ നിരോധനം പോലുള്ള നിയമപരമായ പിശകുകള്‍ സംഭവിക്കുന്നത് ഒഴിവാക്കാന്‍കൂടി ഉദ്ദേശിച്ചാണ് തീരുമാനം.

Renewal of employment permit document; Fee rates to rise fivefold from next year

Next TV

Related Stories
ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

Dec 19, 2021 12:33 PM

ബഹ്റൈനില്‍ ഇന്ന് മുതല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍

പല രാജ്യങ്ങളിലും കൊവിഡ് വൈറസിന്റെ ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ ബഹറൈനില്‍ ഇന്ന്...

Read More >>
വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

Dec 19, 2021 11:53 AM

വിശ്രമവും അവധിയും നൽകിയില്ലെങ്കിൽ ശിക്ഷയെന്ത്? സൗദിയിലെ നിയമ ലംഘനങ്ങളുടെ പുതിയ പട്ടിക ഇങ്ങനെ

പുതിയ നിയമം അനുസരിച്ച്, പത്തോ അതിൽ കുറവോ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ, 11 മുതൽ 50 വരെ തൊഴിലാളികൾക്കുള്ള സ്ഥാപനങ്ങൾ, അൻപത്തൊന്നോ അതിൽ കൂടുതലോ...

Read More >>
മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു;  സൂചനകൾ ഇതാ

Dec 19, 2021 11:38 AM

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധ കൂടുന്നു; സൂചനകൾ ഇതാ

മലയാളികളടക്കമുള്ള പ്രവാസികളിൽ ഹൃദ്രോഗ ബാധിതരുടെ എണ്ണം കൂടുന്നു. സമീപകാല മരണങ്ങളിൽ ചെറുപ്പക്കാരുടെ എണ്ണം കൂടുന്നതായാണ് റിപ്പോർട്ട്....

Read More >>
അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

Dec 17, 2021 12:08 PM

അനധികൃത മോഡിഫിക്കേഷന്‍; ഷാര്‍ജയില്‍ ഒരാഴ്‍ചയ്‍ക്കിടെ 609 വാഹനങ്ങള്‍ പിടിച്ചെടുത്തു

അസ്വാഭാവിക ശബ്‍ദം പുറപ്പെടുവിച്ച് റെസിഡന്‍ഷ്യല്‍ ഏരിയകളിലും മറ്റും നിരത്തുകളിലൂടെ കുതിച്ചുപാഞ്ഞിരുന്ന 609 വാഹനങ്ങള്‍ ഒരാഴ്‍ചയ്‍ക്കിടെ...

Read More >>
‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

Dec 16, 2021 02:38 PM

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ പിഴ

‘കോവിഡ് റിസ്ക്’ രാജ്യങ്ങൾ സന്ദർശിച്ചവർ സൗദിയിലേക്ക് കടന്നാൽ അഞ്ചു ലക്ഷം റിയാൽ...

Read More >>
ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

Dec 16, 2021 02:31 PM

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കീഴടക്കി സൗദി

ഈന്തപ്പഴ കയറ്റുമതിയിൽ ലോകവിപണി കൈയടക്കി സൗദി അറേബ്യ കുതിപ്പ്...

Read More >>
Top Stories