---
title: "സൗദിയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിനി മരിച്ചു, 20 പേർക്ക് പരിക്ക് "
english_title: "A school bus and a truck collided in Saudi Arabia"
publisher: "gccnews.in"
canonical_url: "https://gcc.truevisionnews.com/news/91333/a-school-bus-and-a-truck-collided-in-saudi-arabia"
published_at: "2023-01-19T22:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63c9726e22153_SAUDI_ACCIDENT.jpg"
keywords: []
---

# സൗദിയിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം ; വിദ്യാർത്ഥിനി മരിച്ചു, 20 പേർക്ക് പരിക്ക് 

> **Lead Summary:** **റിയാദ്: **ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

## Article Content

**റിയാദ്: **ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിൽ സ്കൂൾ ബസും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരു വിദ്യാർത്ഥിനി മരിക്കുകയും ഇരുപതിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

അൽഹഫാഇർ മർക്കസിലാണ് ബുധനാഴ്ച ഉച്ചക്ക് അപകടമുണ്ടായത്. പ്രദേശത്തെ ഒരു സ്കൂളിലെ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.

വിദ്യാർത്ഥികൾക്ക് പുറമെ ഇരുവാഹനങ്ങളിലെയും ഡ്രൈവർമാർക്കും പരിക്കേറ്റിട്ടുണ്ട്. അപകട വിവരമറിഞ്ഞ് ട്രാഫിക്, പൊലീസ്, നിരവധി ആംബുലൻസ് സംഘങ്ങൾ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു.

പരിക്കേറ്റവരെ പ്രാഥമിക ശുശ്രൂഷ നൽകിയ ശേഷം ഖമീസ് മുശൈത്ത്, അൽമദാ ആശുപത്രികളിൽ പ്രവേശിപ്പിച്ചു

### Related Links & Sources
- [Original Story Source](https://gcc.truevisionnews.com/news/91333/a-school-bus-and-a-truck-collided-in-saudi-arabia)